ലക്‌നൗ: മൂന്ന് വര്‍ഷത്തോളമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്തിയ അധ്യാപകരെ ഉത്തര്‍ പ്രദേശ് പൊലീസ് തല്ലി ചതച്ചു. തലസ്ഥാന നഗരിയായ ലക്‌നൗവില്‍ അധ്യാപക ദിനത്തില്‍ സമരം ചെയ്ത നൂറ് കണക്കിന് അധ്യാപകരെയാണ് പൊലീസ് തല്ലിചതച്ചത്.
തങ്ങളുടെ ജോലി സ്ഥിരമാക്കുക, ചെയ്യുന്ന ജോലിക്ക് കൂലി നല്‍കുക എന്നീ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു അധ്യാപകര്‍ സമരം ചെയ്തത്.
Also read അനുമതി നിഷേധിച്ച റാലി നടത്താന്‍ ബി.ജെ.പി തീരുമാനം; ബെംഗളൂരില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു
കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകരാണ് സമരം നടത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തങ്ങള്‍ക്ക് ശമ്പളം തന്നിട്ട് എന്ന് അധ്യാപകര്‍ പറയുന്നു.
സ്ത്രികളടക്കം നിരവധി പേര്‍ക്ക് പൊലീസ് അതിക്രമത്തില്‍ പരിക്കറ്റു. പ്രതിഷേധ ജാഥയുമായി കടന്നു വന്ന അധ്യാപകര്‍ക്കെതിരെ പൊലീസ് ലാത്തി വീശുകയായിരുന്നു. ഇതിനിടെ നിരവധി വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു. പൊലീസ് മര്‍ദ്ദനത്തിന്റെ വീഡിയോ എ.എന്‍.ഐ ആണ് പുറത്ത് വിട്ടത്.
#WATCH UP: Teachers of Shiksha Prerak Sangh, demanding permanent jobs, baton-charged by Police outside Lucknow Vidhan Sabha. pic.twitter.com/AgayNJbQzj
— ANI UP (@ANINewsUP) September 5, 2017