തിരുവനന്തപുരം: 24 മണിക്കൂറിനകം കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ദിവസം വ്യാപക മഴക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
തിരുവനന്തപുരം: 24 മണിക്കൂറിനകം കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ദിവസം വ്യാപക മഴക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. അഞ്ച് മണിക്കൂറായി തുടരുന്ന പെരുമഴയില്‍ തിരുവനന്തപുരത്ത് മിക്കയിടത്തും വെള്ളം കയറി.
ഒരു മണിയോടെ തുടങ്ങിയ മഴയില്‍ തലസ്ഥാനത്തെ പ്രധാന റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കൊച്ചിയിലും ശക്തമായ മഴ തുടരുകയാണ്.
എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി ഏഴ് ജില്ലകളിലും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായതിന് പിന്നാലെ സംസ്ഥാനത്താകെ രണ്ട് ദിവസമായി മഴ തുടരുകയാണ്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlight: latest weather updates kerala, heavy rain alert