മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. സംവിധായകന്‍ ഫാസില്‍ മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. ആദ്യ ചിത്രമായ അനിയത്തിപ്രാവ് തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയ കുഞ്ചാക്കോ ബോബന്‍ ഒരുകാലത്ത് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായിരുന്നു. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം ഇപ്പോള്‍ ഓരോ ചിത്രത്തിലും ഗെറ്റപ്പും പെര്‍ഫോമന്‍സും കൊണ്ട് അടിമുടി പുതിയ ആളായിരിക്കുകയാണ്.
കുഞ്ചാക്കോ ബോബനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. അനിയത്തിപ്രാവ് എന്ന സിനിമ റിലീസായ ശേഷം കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍ സിനിമ രംഗത്തേക്ക് വരികയും വലിയ താരമായി മാറുകയും ചെയ്തെന്ന് ലാല്‍ ജോസ് പറയുന്നു. കുഞ്ചാക്കോ ബോബന്‍ വന്ന ശേഷം ദിലീപിന്റെ പ്രഭ അല്‍പ്പം മങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു സിനിമയുടെ സെറ്റില്‍ വെച്ച് ദിലീപ് കാവ്യ മാധവനോട് മലയാള സിനിമയിലെ ഏത് നടനെയാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചെന്നും തന്റെ പേര് പറയുമെന്ന് കരുതിയപ്പോള്‍ കാവ്യ കുഞ്ചാക്കോ ബോബന്റെ പേരാണ് പറഞ്ഞതെന്നും ലാല്‍ ജോസ് പറഞ്ഞു.
‘ആ കാലത്ത് അനിയത്തിപ്രാവ് എന്ന് പറയുന്ന സിനിമ റിലീസായി. കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍ രംഗത്ത് വരികയും വലിയ സ്റ്റാര്‍ ആകുകയും ചെയ്തു. കുഞ്ചാക്കോ ബോബന്റെ വരവോടുകൂടി ദിലീപിന്റെ പ്രഭ അല്‍പ്പം മങ്ങി നില്‍ക്കുന്ന സമയമായിരുന്നു അത്. സ്വാഭാവികമായിട്ടും കുഞ്ചാക്കോ ബോബന്റെ അതെ ഏജ് ഗ്രൂപ്പിലുള്ള കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്നത് അപ്പോള്‍ ദിലീപായിരുന്നു.
കാവ്യ മാധവനോട് സിനിമയുടെ സെറ്റില്‍ വെച്ച് ദിലീപ് ചോദിച്ചു നിനക്ക് മലയാളവും സിനിമയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ളത് ആരെയാണെന്ന്. ആദ്യം മോഹന്‍ലാല്‍, മമ്മൂട്ടി എന്നൊക്കെ പറയും അത് കഴിഞ്ഞ് ദിലീപ് പറയും എന്നൊക്കെ കരുതിയാണ് ദിലീപ് അത് ചോദിച്ചത്. എന്നാല്‍ കാവ്യ വളരെ നിഷ്‌കളങ്കമായി പറഞ്ഞു, ഏറ്റവും ഇഷ്ടം കുഞ്ചാക്കോ ബോബനെയാണെന്ന്,’ ലാല്‍ ജോസ് പറയുന്നു.