സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ ചേർന്ന് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ലോസ് ബ്ലാങ്കോസിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ റയലിന്റെ ജേഴ്‌സി അണിഞ്ഞുകൊണ്ടാണ് എംബാപ്പെ പ്രത്യക്ഷപ്പെട്ടത്. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ 80,000 ത്തിലധികം ആരാധകര്‍ക്ക് മുന്നിലാണ് എംബാപ്പെ തന്റെ പുതിയ ക്ലബ്ബിലേക്കുള്ള വരവ് ആഘോഷമാക്കിയത്.
പരിപാടിയില്‍ ഫ്രഞ്ച് താരം പറഞ്ഞ വാക്കുകളാണ് ഫുട്‌ബോള്‍ ലോകത്തെ കൂടുതല്‍ ആവേശകരമാക്കി മാറ്റിയത്. റയല്‍ മാഡ്രിഡിന്റെ ഇതിഹാസതാരങ്ങളില്‍ ഒരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അനുകരിക്കുകയായിരുന്നു എംബാപ്പെ.
Ronaldo 2009 vs Mbappé 2024
15 years ago…#Mbappe #MbappeDay #WelcomeMbappé #Ronaldo pic.twitter.com/xl2eDVqguj
— ⚡️ZideNine⚡️ (@ZideNineLensois) July 16, 2024
2009ല്‍ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ റൊണാള്‍ഡോ എത്തിയപ്പോള്‍ അന്ന് റൊണാള്‍ഡോ പറഞ്ഞ വാക്കുകള്‍ എംബാപ്പ അനുകരിക്കുകയായിരുന്നു. അന്നത്തെ സ്വീകരണ ചടങ്ങില്‍ റൊണാള്‍ഡോ ചെയ്ത പല നീക്കങ്ങളും ഫ്രഞ്ച് സൂപ്പര്‍ താരം അതേപടി ഇപ്പോള്‍ ലോകത്തിനു മുന്നില്‍ അനുകരിക്കുകയായിരുന്നു.
റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡിന്റെ സ്വീകരണ ചടങ്ങില്‍ റൊണാള്‍ഡോ റയിലിന്റെ വെള്ള ജേഴ്‌സി ചുംബിച്ചുകൊണ്ട് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തിയിരുന്നു. റൊണാള്‍ഡോ ചെയ്ത പ്രവര്‍ത്തി എംബാപ്പെ വീണ്ടും സാന്റിയാഗോ ബെര്‍ണബ്യൂവിന്റെ മണ്ണില്‍ ആവര്‍ത്തിച്ചിരുന്നു.
ചടങ്ങില്‍ റൊണാള്‍ഡോയെ അഭിസംബോധന ചെയ്തുകൊണ്ട് എംബാപ്പയെ സംസാരിക്കുകയും ചെയ്തു.
‘ഞാനെന്റെ ഫുട്‌ബോളിലെ ആരാധനപാത്രമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഒരു ട്രിബൂട്ട് നല്‍കുകയാണ്. ഞങ്ങള്‍ എപ്പോഴും സംസാരിക്കാറുണ്ട് അദ്ദേഹം എനിക്ക് ധാരാളം ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഒരു വലിയ ആലിംഗനം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ എംബാപ്പെ ചടങ്ങില്‍ പറഞ്ഞു.
🏟️🆕9️⃣#WelcomeMbappé pic.twitter.com/jLy0gl72LR
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) July 16, 2024
ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും ഒരു ഫ്രീ ട്രാന്‍സ്ഫറിലൂടെയാണ് ഫ്രഞ്ച് സൂപ്പര്‍ താരം റയലില്‍ എത്തിയത്. റയല്‍ മാഡ്രിഡില്‍ ഒമ്പതാം നമ്പര്‍ ജേഴ്‌സിയില്‍ ആയിരിക്കും എംബാപ്പെ പന്തുതട്ടുക. ട്രയലിന്റെ എക്കാലത്തെ മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാളായ കരിം ബെന്‍സിമയുടെ ജേഴ്സി നമ്പര്‍ ആയിരിക്കും എംബാപ്പെ അണിയുക.
നിലവില്‍ ഓഗസ്റ്റ് 14ന് നടത്തുന്ന യുവേഫ സൂപ്പര്‍ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ലോസ് ബ്ലാങ്കോസ്. ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍സും യൂറോപ്പ ലീഗ് ജേതാക്കളുമാണ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്‌ലാന്‍ഡയാണ് റയലിന്റെ എതിരാളികള്‍. ഈ മത്സരത്തില്‍ ഫ്രഞ്ച് സൂപ്പര്‍താരം കളത്തിലിറങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Kylian Mbappe Presented In Real Madrid Officially