മലപ്പുറം: മുസ്‌ലിം ലീഗിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി. ലീഗിനെ ക്ഷണിക്കാന്‍ ശോഭാ സുരേന്ദ്രന്‍ വളര്‍ന്നിട്ടില്ലെന്നും ആ വെള്ളം അങ്ങോട്ട് വാങ്ങി വെച്ചാല്‍ മതിയെന്നുമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
‘ആ വെള്ളം അങ്ങോട്ട് വാങ്ങി വെച്ചാല്‍ മതി. മുസ്‌ലിം ലീഗിനെ ക്ഷണിക്കാന്‍ ശോഭ വളര്‍ന്നിട്ടില്ല, ലീഗ് കറകളഞ്ഞ മതേതര പാര്‍ട്ടിയാണ്,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബി.ജെ.പിക്ക് നല്ലത് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണെന്നും ഇടതുപക്ഷം സംസാരിക്കുന്നത് ബി.ജെ.പിയുടെ ഭാഷയിലാണെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബി.ജെ.പിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നുമാണ് കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. ഇതേതുടര്‍ന്ന് ലീഗിനെ ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം ആരംഭിക്കുകയും ചെയ്തിരുന്നു.
അതേസമയം തന്റെ നിലപാട് ആവര്‍ത്തിച്ച് ശോഭാ സുരേന്ദ്രന്‍ ഇന്നും രംഗത്തെത്തി. വിജയയാത്രയിലാണ് ശോഭ ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ പറഞ്ഞത് ബി.ജെ.പിയുടെ നിലപാടാണെന്നാണ് വിജയയാത്രയില്‍ ശോഭ പറഞ്ഞത്.
തന്റെ നിലപാടില്‍ തെറ്റില്ല. വര്‍ഗീയ നിലപാട് തിരുത്തിവന്നാല്‍ ലീഗിനെ ഉള്‍ക്കൊള്ളും. മോദിയുടെ നയം സ്വീകാര്യമെന്ന് പറഞ്ഞാല്‍ ബി.ജെ.പി ലീഗിനെ ഉള്‍ക്കൊള്ളുമെന്ന് ശോഭ പറഞ്ഞു. ജമ്മു കശ്മീരിലെ നാഷ്ണല്‍ കോണ്‍ഫറന്‍സ് സഖ്യത്തെയും ശോഭ ഓര്‍മ്മിപ്പിച്ചു.
കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്നും ലീഗിന് സി.പി.ഐ.എമ്മിനോട് സഹകരിക്കാനാവില്ലെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കെ.മുരളീധരനുള്ള മറുപടിയാണെന്ന് പറഞ്ഞാണ് ശോഭ സുരേന്ദ്രന്‍ മുസ്‌ലിം ലീഗിനെ കുറിച്ചുള്ള നിലപാട് ആവര്‍ത്തിച്ചത്. ബി.ജെ.പിയില്‍ ഒരു സ്ഥാനവുമില്ലാത്ത ശോഭ സുരേന്ദ്രന്‍ മുസ്‌ലിം ലീഗിനെ സ്വാഗതം ചെയ്ത സംഭവം ഗൗരവമായി എടുക്കേണ്ടതില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞിരുന്നു.
അതേസമയം മുസ്‌ലിം ലീഗിനെ കുറിച്ചുള്ള ശോഭ സുരേന്ദ്രന്റെ നിലപാട് തള്ളിക്കൊണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ന് രാവിലെയും മുസ്‌ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സുരേന്ദ്രന്‍ സംസാരിച്ചിരുന്നു.
രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണ് ലീഗെന്നും മുസ്‌ലിം ലീഗുമായി ഒരു ഒത്തുതീര്‍പ്പും സാധ്യമല്ലെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക