Entertainment
ബോഗെയ്ന്‍വില്ല; ഡാന്‍സ് സീക്വന്‍സ് കണ്ട് കയ്യും കാലും വിറച്ചു; ഞാനൊന്ന് സംശയിച്ചു: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 10, 05:38 am
Thursday, 10th October 2024, 11:08 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് അമല്‍ നീരദ്. സിനിമാ അവതരണത്തില്‍ പുതിയ രീതി കൊണ്ട് വന്ന സംവിധായകനാണ് അദ്ദേഹം. അമല്‍ നീരദ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബോഗെയ്ന്‍വില്ല.

ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമയായത് കൊണ്ട് തന്നെ മലയാളികള്‍ ഇപ്പോള്‍ ബോഗെയ്ന്‍വില്ലയുടെ അപ്‌ഡേറ്റിനായി കാത്തിരിക്കുകയാണ്. ഈയിടെ സിനിമയിലെ ഒരു പ്രൊമോ ഗാനം പുറത്തിറങ്ങിയിരുന്നു.

സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിച്ച ‘സ്തുതി’ എന്ന ആ പാട്ട് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായിരുന്നു. അതില്‍ കുഞ്ചാക്കോ ബോബന്റെ ഡാന്‍സും ജ്യോതിര്‍മയിയുടെ ഗെറ്റപ്പുമായിരുന്നു ഏറ്റവും വലിയ ചര്‍ച്ചയായത്. ഇപ്പോള്‍ പാട്ടിലെ തന്റെ ഡാന്‍സിനെ കുറിച്ച് പറയുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. സ്‌കൈലാര്‍ക് പിക്‌ചേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇതിലെ ഡാന്‍സ് സീക്വന്‍സ് കണ്ടപ്പോള്‍ എന്റെ കയ്യും കാലും വിറക്കുകയായിരുന്നു. കാരണം ഈ ഡാന്‍സിന്റെ കൊറിയോഗ്രഫിയും സ്റ്റൈലുമെല്ലാം വളരെ വ്യത്യസ്തമായിരുന്നു. ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ള ഡാന്‍സ് സീക്വന്‍സുകളില്‍ നിന്നെല്ലാം അത് വ്യത്യസ്തമാണ്.

ഇപ്പോഴത്തെ ജനറേഷന് കണക്ട് ചെയ്യാന്‍ ആകുന്ന ഡാന്‍സായിരുന്നു ഈ സിനിമയിലേത്. അത് എത്രത്തോളം ചെയ്യാന്‍ പറ്റുമെന്ന സംശയം എനിക്ക് ഉണ്ടായിരുന്നു. കൃത്യമായ റിഹേഴ്‌സല്‍ ചെയ്യാനുള്ള സാഹചര്യവും സൗകര്യവും കിട്ടിയത് വലിയ ഭാഗ്യമായി.

ഇത്രയും വര്‍ഷങ്ങളായി ഒരുപാട് സിനിമ ചെയ്തിട്ടുണ്ടെങ്കിലും ഡാന്‍സുള്ള പടങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു സാഹചര്യം എനിക്ക് ഉണ്ടായിരുന്നില്ല. റിഹേഴ്‌സലിന്റെ റിസല്‍ട്ട് എന്തായാലും പാട്ട് ഇറങ്ങി കഴിഞ്ഞപ്പോള്‍ നമുക്ക് ലഭിച്ചു,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.


Content Highlight: Kunchacko Boban Talks About Bougainvillea Movie And His Dance Step