ടി-20 ക്രിക്കറ്റിലെ മികച്ച ഫിനിഷറാണ് അവന്‍; തുറന്ന് പറഞ്ഞ് കുമാര്‍ സംഗക്കാര
Sports News
ടി-20 ക്രിക്കറ്റിലെ മികച്ച ഫിനിഷറാണ് അവന്‍; തുറന്ന് പറഞ്ഞ് കുമാര്‍ സംഗക്കാര
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th October 2024, 3:51 pm

ഒക്ടോബര്‍ ഒന്നിന് എസ്.എ20യുടെ താരലേലം കേപ്ടൗണില്‍ നടന്നിരുന്നു. ലേലത്തിന് ശേഷം മുന്‍ ശ്രീലങ്കന്‍ താരവും എസ്.എ20യില്‍ പാള്‍ റോയല്‍സിന്റെ ഡയറക്ടറുമായ കുമാര്‍ സംഗക്കാര സംസാരിച്ചിരുന്നു. പാള്‍ റോയല്‍സ് ടീമില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്കിനെ എത്തിച്ചതിനെക്കുറിച്ചാണ് സംഗ പറഞ്ഞത്.

കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി മിന്നും പ്രകടനമാണ് കാര്‍ത്തിക് കാഴ്ചവെച്ചത്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഡയറക്ടര്‍ കൂടെയായ സംഗക്കാര കാര്‍ത്തിക്കിന്റെ സ്‌ഫോടനാത്മക പ്രകടനത്തേയും മികച്ച ഫിനിഷിങ് കഴിവിനേയും കുറിച്ച് സംസാരിച്ചിരുന്നു. ജോസ് ബട്‌ലര്‍ ടീമില്‍നിന്ന് മടങ്ങിയതോടെ ടീമില്‍ എത്തിയ ദിനേശ് കാര്‍ത്തിക് ടീമില്‍ നിര്‍ണായകമാണെന്നും സംഗ പറഞ്ഞു. മാത്രമല്ല എസ്.എ20യില്‍ കളിക്കുന്ന ആദ്യ താരമാണ് ദിനേശ് കാര്‍ത്തിക്.

കുമാര്‍ സംഗക്കാര ദിനേശ് കാര്‍ത്തിക്കിനെക്കുറിച്ച് പറഞ്ഞത്

‘ഐ.പി.എല്ലില്‍ കാര്‍ത്തിക്കിന്റെ പ്രകടനം ഞങ്ങള്‍ നേരിട്ടുകണ്ടു. അവന്റെ ഇന്നിങ്‌സ് ഒരു ഭാഗത്ത് അതിശയപ്പിക്കുന്നതാണ്. അവന്‍ സ്‌ഫോടനാത്മക ബാറ്റിങ് പ്രകടനം നടത്താന്‍ കഴിവുള്ളവനാണ്. മാത്രമല്ല ലോകമെമ്പാടുമുള്ള ടി-20 ക്രിക്കറ്റിവലെ മികച്ച ഫിനിഷര്‍മാരിലൊരാളാണ് അവന്‍.

കാര്‍ത്തിക്കിന്റെ കഴിവും അനുഭവസമ്പത്തും ഞങ്ങള്‍ക്ക് ആവശ്യമാണ്. ജോസ് വിടവാങ്ങിയ ശേഷം തുല്യ ശേഷിയുള്ള ഒരാളെ ഞങ്ങള്‍ക്ക് കണ്ടെത്തണമായിരുന്നു. കഴിഞ്ഞ തവണത്തേ സ്‌ക്വാഡിനേക്കാള്‍ മികച്ച ബാലന്‍സ് ഞങ്ങള്‍ക്ക് ഉണ്ട്,’ കുമാര്‍ സംഗക്കാര പറഞ്ഞു.

ഐ.പി.എല്ലില്‍ ദിനേശ് കാര്‍ത്തിക്കിന്റെ പ്രകടനം

കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ദിനേശ് വിരമിക്കലും പ്രഖ്യാപിച്ചിരുന്നു. 17 വര്‍ഷത്തെ തന്റെ ഐ.പി.എല്‍ കരിയര്‍ അവസാനിപ്പിച്ച താരം 2024ല്‍ 15 മത്സരങ്ങളില്‍ നിന്ന് 326 റണ്‍സ് നേടിയത് നിര്‍ണായകഘട്ടത്തിലാണ്.

ഐ.പി.എല്ലില്‍ 257 മത്സരങ്ങളില്‍ 22 അര്‍ധ സെഞ്ച്വറികളടക്കം 4842 റണ്‍സാണ് താരം നേടിയത്. അതില്‍ 97* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 26.32 ആവറേജും 135.36 സ്‌ട്രൈക്ക്‌റേറ്റുമാണ് കാര്‍ത്തിക് നേടിയത്.

നിലവിലെ പാള്‍ റോയല്‍സിന്റെ സ്‌ക്വാഡ്

ഡേവിഡ് മില്ലര്‍, മുജീബ് ഉര്‍-റഹ്‌മാന്‍ (അഫ്ഗാനിസ്ഥാന്‍), സാം ഹെയ്ന്‍ (ഇംഗ്ലണ്ട്), ജോ റൂട്ട് (ഇംഗ്ലണ്ട്), ദിനേഷ് കാര്‍ത്തിക് (ഇന്ത്യ), ക്വേന മഫാക, ആന്‍ഡില്‍ പെഹ്ലുക്വായോ, കോഡി യൂസഫ്, ജോണ്‍ ടര്‍ണര്‍ (ഇംഗ്ലണ്ട്), ദയാന്‍ ഗലീം, ജേക്കബ് ബെഥെല്‍ (ഇംഗ്ലണ്ട്), ലുവന്‍-ഡ്രെ പ്രിട്ടോറിയസ്, ബ്യോണ്‍ ഫോര്‍ച്യൂണ്‍, ലുങ്കി എന്‍ഗിഡി, മിച്ചല്‍ വാന്‍ ബ്യൂറന്‍, കീത്ത് ഡഡ്ജിയോണ്‍, എന്‍കാബ പീറ്റര്‍

 

Content Highlight: Kumar Sangakara Talking About Dinesh Kartik