രഞ്ജിയിൽ റെക്കോഡ് തിളക്കത്തിൽ മധ്യപ്രദേശ് താരം; എറിഞ്ഞ നാലിലും എതിരാളികൾ വീണു
Cricket
രഞ്ജിയിൽ റെക്കോഡ് തിളക്കത്തിൽ മധ്യപ്രദേശ് താരം; എറിഞ്ഞ നാലിലും എതിരാളികൾ വീണു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th February 2024, 7:43 am

രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിന് തകര്‍പ്പന്‍ വിജയം. ബറോഡയെ ഇന്നിങ്‌സിനും 52 റണ്‍സിനുമാണ് മധ്യപ്രദേശ് പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ഒരു അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മധ്യപ്രദേശ് താരം കുല്‍വന്ത് ഖേജ്രോലിയ. മത്സരത്തില്‍ ബറോഡയ്‌ക്കെതിരെ എറിഞ്ഞ നാലു പന്തുകളിലും തുടര്‍ച്ചയായി വിക്കറ്റുകള്‍ നേടികൊണ്ടായിരുന്നു കുല്‍വന്തിന്റെ തകര്‍പ്പന്‍ പ്രകടനം.

ഇതിനു പിന്നാലെയാണ് താരം നേട്ടം സ്വന്തമാക്കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ നാല് പന്തുകളിലും വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമായി മാറാന്‍ മധ്യപ്രദേശ് പേസര്‍ക്ക് സാധിച്ചു.

മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ മധ്യപ്രദേശ് 454 റണ്‍സിലാണ് പുറത്തായത്. ഹിമാന്‍ ഷൂമന്ത്രി 183 പന്തില്‍ 111 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 12 ഫോറുകളും രണ്ട് സിക്‌സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. സരന്‍സ് ജെയിന്‍ 121 പന്തില്‍ 70 റണ്‍സും നായകന്‍ ശുബണ്‍ ശര്‍മ 93 പന്തില്‍ 61 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ബറോഡ ബൗളിങ് നിരയില്‍ ആകാശ് സിങ് നാല് വിക്കറ്റും മഹേഷ് പിത്തിയ മൂന്ന് വിക്കറ്റും ബാര്‍ഗ ബട്ട് രണ്ടു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ബറോഡ 132 റണ്‍സിന് പുറത്താവുകയായിരുന്നു. 115 പന്തില്‍ 80 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ മിതേഷ് പട്ടേല്‍ മാത്രമാണ് മികച്ച ചെറുത്തുനില്‍പ്പ് നടത്തിയത്.

മധ്യപ്രദേശ് ബൗളിങ്ങില്‍ അനുഭവ് അഗര്‍വാള്‍, സരന്‍ഷ് ജെയിന്‍ എന്നിവര്‍ മൂന്നു വിക്കറ്റും കുല്‍വന്ത് രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

രണ്ടാം ഇന്നിങ്‌സില്‍ ഫോളോ ഓണ്‍ നടത്തിയ ബറോഡ വീണ്ടും ബാറ്റ് ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 270 റണ്‍സിനാണ് ആണ് ബറോഡ പുറത്തായത്. ശാശ്വന്ത് റാവത്ത് 273 പന്തില്‍ 105 റണ്‍സും ജ്യോത്സനീന്‍ സിങ് 169 പന്തില്‍ 83 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

Content Highlight:Kulwant Khejroliya great performance in Ranji trophy.