Kerala News
നിങ്ങള്‍ സര്‍ക്കാര്‍ കോളേജിലെ യൂണിയന്‍ ചെയര്‍മാനാണോ?, യു.യു.സിയാണോ?; ലണ്ടന്‍ സന്ദര്‍ശിക്കാം, മന്ത്രിയുടെ വാക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 03, 04:32 am
Sunday, 3rd November 2019, 10:02 am

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ കോളേജിലെയും യൂണിയന്‍ ചെയര്‍മാന്‍മാര്‍ക്കും യു.യു.സിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും ലണ്ടന്‍ സന്ദര്‍ശനത്തിന് അവസരം നല്‍കുമെന്ന് മന്ത്രി കെ.ടി ജലീല്‍. മലപ്പുറം ഗവ. കോളേജില്‍ പി.ജി ബ്ലോക്കിന് ശിലയിടവേയായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.

ബിരുദപഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ തൊഴില്‍ നൈപുണ്യവും സ്വന്തമാക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്തിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. മൂന്നു കോടി രൂപ ചെലവിലാണ് കോളേജിലെ കെട്ടിടം നിര്‍മ്മിക്കുന്നത്.

പി. ഉബൈദുല്ല എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല, കലക്ടര്‍ ജാഫര്‍ മാലിക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.