Daily News
സംസ്ഥാന നേതൃത്വം കെ.എസ്.യു എറണാംകുളം ജില്ലാ കമ്മറ്റിയോട് വിശദീകരണം ചോദിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Nov 02, 02:16 pm
Sunday, 2nd November 2014, 7:46 pm

KSU_LOGO_1

കൊച്ചി: ചുംബനസമരത്തിനെതിരെ പ്രതിഷേധിച്ചതിന് കെ.എസ്.യു എറണാംകുളം ജില്ലാ കമ്മറ്റിയോട് സംസ്ഥാന നേതൃത്വം വിശദീകരണം ചോദിച്ചു.

ചുംബന സമരത്തെ എതിര്‍ക്കാന്‍ മതവര്‍ഗ്ഗീയ സംഘടനകള്‍ക്കൊപ്പം കെ.എസ്.യു  പങ്കെടുത്തത് വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ജില്ലാ കമ്മറ്റിയുടെ നിലപാട് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കെതിരാണ് എന്ന് സംസ്ഥാന നേതൃത്വം ആരോപിച്ചു.

അതേ സമയം വന്‍ പ്രതിഷേധങ്ങള്‍ക്കിയിലും ചുംബനസമരാനുകൂലികള്‍ പരസ്പരം ചുംബിച്ചും ആലിംഗനം ചെയ്തും സമരത്തില്‍ പങ്കെടുത്തു. നിരവധി സമരാനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.