Daily News
കോഴിക്കോട് മൊത്തവിതരണ കേന്ദ്രത്തില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ വന്‍ക്രമക്കേട് കണ്ടെത്തിയതായി സുനില്‍കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jul 25, 06:20 am
Monday, 25th July 2016, 11:50 am

കോഴിക്കോട്: കോഴിക്കോട് വേങ്ങേരിയിലെ പച്ചക്കറി മൊത്ത സംഭരണ വിതരണ കേന്ദ്രത്തില്‍ ഭക്ഷ്യമന്ത്രി വി.എസ്. സുനില്‍ കുമാര്‍ നടത്തിയ മിന്നല്‍ സന്ദര്‍ശനത്തില്‍ വന്‍ക്രമക്കേട് കണ്ടെത്തി.

പച്ചക്കറി സംഭരണം മുതല്‍ കെട്ടിടം വാടകക്ക് നല്‍കിയതില്‍ വരെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിക്കതിരെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആനയറയിലെ വേള്‍ഡ് മാര്‍ക്കറ്റിലും സുനില്‍ കുമാര്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോര്‍ട്ടികോര്‍പ് എം.ഡി സുരേഷ്‌കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

തുടര്‍ന്നാണ് കോഴിക്കോട് മൊത്തവിതരണ കേന്ദ്രത്തിലും മിന്നല്‍പരിശോധനയക്കായി സുനില്‍കുമാര്‍ എത്തിയത്. കര്‍ഷകരില്‍ നിന്നും പച്ചക്കറി ശേഖരിക്കുന്നുണ്ടോ എന്ന കാര്യവും സുനില്‍കുമാര്‍ പരിശോധിച്ചു.