കോഴിക്കോട്: നടന്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും ഉടമസ്ഥതയിലുള്ള ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കോഴിക്കോട് പുതിയറയിലെ ദേ പുട്ടില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.
കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് ദേ പുട്ടില്‍ നിന്ന് ഭക്ഷണം പിടികൂടിയത്. വൃത്തിഹീനമായ ചുറ്റുപാടിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും വില്‍പ്പന നടത്തുന്നതെന്നും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
പഴകിയ കോഴിയിറച്ചി, ഐസ്‌ക്രിം എന്നിവയും ആരോഗ്യവകുപ്പ് പിടികൂടി നശിപ്പിച്ചിട്ടുണ്ട്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ഗോപാലന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ദിലീപ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ ആര്‍.എസ് ഗോപകുമാര്‍ പറഞ്ഞു.
DoolNews Video