song video
'കോഴിപങ്ക്' സംഗീത ആല്‍ബത്തില്‍ ശ്രീനാഥ് ഭാസിയും ശേഖര്‍ മേനോനും; ടീസര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Sep 20, 12:36 pm
Sunday, 20th September 2020, 6:06 pm

പ്രശസ്ത കവി സച്ചിദാനന്ദന്റെ കവിതയുടെ സംഗീത ആവിഷ്‌ക്കാരമായ ‘കോഴിപങ്കി’ന്റെ ടീസര്‍ പുറത്തിറങ്ങി. അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്യുന്ന സംഗീത ആല്‍ബത്തിന്റെ ടീസറില്‍ ശ്രീനാഥ് ഭാസിയും ശേഖര്‍ മേനോനുമാണ് പ്രത്യക്ഷപ്പെടുന്നത്.

സച്ചിദാനന്ദന്റെ ‘കോഴിപ്പങ്ക്’ എന്ന കവിതയുടെ സംഗീതാവിഷ്‌ക്കാരം അതേപേരില്‍ ഒരുക്കിയിരിക്കുന്ന വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത് മൂഹ്‌സിന്‍പരാരിയാണ്.

ശേഖര്‍ മേനോന്‍ തന്നെയാണ് കവിതയ്ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. ആലപിച്ചത് ശ്രീനാഥ് ഭാസിയാണ്.

ടൊവിനോ തോമസാണ് ‘കോഴിപങ്കി’ന്റെ ടീസര്‍ റിലീസ് ചെയ്തത്. ‘ദ റൈറ്റിംഗ് കമ്പനി’ എന്ന യൂ ട്യൂബ് ചാനല്‍ വഴിയാണ് സംഗീത വിഡിയോ പുറത്തിറങ്ങുക

ഏഴ് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ആല്‍ബമാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. ആല്‍ബം ഉടനെ തന്നെ റിലീസ് ചെയ്യും.

ഡി ഒ പി – ജയേഷ് മോഹന്‍  അസോസിയേറ്റ് ക്യാമറ – ജാഫര്‍ സാഡിക് സംഗീതം – ശേഖര്‍ മേനോന്‍  എഡിറ്റ് ജോയല്‍ കവി, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Hihlights: Kozhi Punk Official Teaser | Sreenath Bhasi | Sekhar Menon | K Satchidanandan