കോന്നിയില്‍ കോണ്‍ഗ്രസ് കോട്ടകള്‍ തകര്‍ത്ത് എല്‍.ഡി.എഫ്; ജനീഷ്‌കുമാറിന്റെ ലീഡ് 4662 കടന്നു
KERALA BYPOLL
കോന്നിയില്‍ കോണ്‍ഗ്രസ് കോട്ടകള്‍ തകര്‍ത്ത് എല്‍.ഡി.എഫ്; ജനീഷ്‌കുമാറിന്റെ ലീഡ് 4662 കടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2019, 10:21 am

കോന്നി: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോന്നിയില്‍ യു.ഡി.എഫിന് കനത്ത തിരിച്ചടി. വട്ടിയൂര്‍കാവിലും കോന്നിയിലും യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്താണ് എല്‍.ഡി.എഫിന്റെ മുന്നേറ്റം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

4662 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിന്റെ കെ.യു ജനീഷ് കുമാര്‍ ഇവിടെ മുന്നേറുന്നത്. ഇവിടെ പി. മോഹന്‍കുമാറിനെ മത്സരിപ്പിക്കാനുള്ള യു.ഡി.എഫ് തീരുമാനം തിരിച്ചടിയായെന്ന രീതിയിലുള്ള ഫലമാണ് പുറത്തുവരുന്നത്.

കോന്നിയില്‍ തുടക്കത്തില്‍ യു.ഡി.എഫിന്റെ പി. മോഹന്‍ മുന്നിട്ടുനിന്നെങ്കിലും പിന്നീട് ജനീഷ് കുമാറിന്റെ വന്‍ മുന്നേറ്റമാണ് മണ്ഡലത്തില്‍ കണ്ടത്. ഇവിടെ മൂന്നാം സ്ഥാനത്താണ് ബി.ജെ.പിയുടെ കെ. സുരേന്ദ്രന്‍. കോന്നിയില്‍ 1996 ല്‍ ന് ശേഷം എല്‍.ഡി.എഫ് ഇതുവരെ വിജയിച്ചിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം വട്ടിയൂര്‍കാവില്‍ ഏഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വി.കെ പ്രശാന്ത് മുന്നേറുകയാണ്. അരൂരില്‍ 2000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാന്‍ മുന്നേറുകയാണ്.