കോന്നിയെച്ചൊല്ലി കോണ്‍ഗ്രസില്‍ കലാപം; ഡി.സി.സി പ്രസിഡന്റിനെതിരെ അടൂര്‍ പ്രകാശ് എം.പി
Konni
കോന്നിയെച്ചൊല്ലി കോണ്‍ഗ്രസില്‍ കലാപം; ഡി.സി.സി പ്രസിഡന്റിനെതിരെ അടൂര്‍ പ്രകാശ് എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2019, 5:59 pm

പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോന്നിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് സാമുദായിക സമവാക്യം കണക്കിലെടുക്കണമെന്ന ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെ മുന്‍ എം.എല്‍.എയും എം.പിയുമായ അടൂര്‍ പ്രകാശ് രംഗത്തെത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡി.സി.സി പ്രസിഡന്റ് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയായില്ലെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. കോന്നിയില്‍ ജയിക്കാന്‍ ഈഴവ സ്ഥാനാര്‍ത്ഥി വേണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു മതേതരത്വ രാഷ്ട്രീയപ്രസ്ഥാനമെന്ന നിലയില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് സാമുദായികമായ ചിന്തയില്ല. ഞാന്‍ മത്സരിച്ചപ്പോള്‍ എനിക്കവിടെ എല്ലാ ജാതി-മത വിഭാഗക്കാരുടേയും വോട്ട് കിട്ടിയിട്ടുണ്ട്. 96 മുതല്‍ ഞാന്‍ അവിടെ മത്സരിച്ചുകൊണ്ടിരിക്കുന്ന ആളാണ്. ഇതും ഇതിനപ്പുറവും അനുഭവിച്ചിട്ടുണ്ട്. ഇതുപോലെ സംഘടിച്ച് പലരും എനിക്കെതിരെ പറഞ്ഞിട്ടുണ്ട്. പക്ഷെ ജനങ്ങളാണ് എന്നെ അംഗീകരിച്ചത്.’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം കാര്യങ്ങളറിയാതെയാണ് അടൂര്‍ പ്രകാശിന്റെ പരാമര്‍ശമെന്ന് ബാബു ജോര്‍ജ് പറഞ്ഞു. നേരത്തെ വ്യക്തിതാല്‍പര്യങ്ങള്‍ കണക്കിലെടുത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് പോയാല്‍ അപകടം പിണയുമെന്ന് കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചതായി ബാബു ജോര്‍ജ് പറഞ്ഞിരുന്നു.

അടൂര്‍ പ്രകാശ് പേര് നിര്‍ദേശിച്ച പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ക്കെതിരെയാണ് ഡി.സി.സി നേതൃത്വത്തിന്റെ ഒളിയമ്പ്.

WATCH THIS VIDEO: