സേഫ് ഡെപ്പോസിറ്റ് ലോക്കറിലെ സ്വര്‍ണം നഷ്ടപ്പെട്ടെന്ന് വ്യാജ പരാതി; കൊടുങ്ങല്ലൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് നിയമനടപടിക്ക്
തൃശൂര്‍: വ്യാജ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കൊടുങ്ങല്ലൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്. സേഫ് ഡെപ്പോസിറ്റ് ലോക്കറില്‍ നിന്ന് സ്വര്‍ണം
നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാങ്ക് നിയമനടപടിക്ക് ഒരുങ്ങുന്നത്.
പരാതിയെ സംബന്ധിച്ച പൊലീസ് അന്വേഷണത്തില്‍ ലോക്കര്‍ ഉടമകളുടെ ബന്ധുവിന്റെ വീട്ടില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന വിവരം ലഭിച്ചുവെന്ന് കാ-ഓപ്പറേറ്റീവ് ബാങ്ക് ജനറല്‍ മാനേജര്‍ പ്രസ്താവനയിലൂടെ പറഞ്ഞു. സംഭവം ബാങ്കിനെ അപകീര്‍ത്തിപ്പെടുത്താന്‍ കാരണമായെന്നും മാനേജര്‍ പ്രസ്താവയില്‍ അറിയിച്ചു.
‘കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബാങ്കിന്റെ അഴിക്കോട് ബ്രാഞ്ചില്‍ പോണത്ത് സാവിത്രിയും മകള്‍ സുനിതയും കൂട്ടായി ഉപയോഗിച്ചുവരുന്ന സേഫ് ഡെപ്പോസിറ്റ് ലോക്കറില്‍ നിന്ന് അറുപത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതി വന്നിരുന്നു. ഇതിനെ തുടര്‍ന്ന് ബ്രാഞ്ച് മാനേജര്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതുസംബന്ധി അന്വേഷണത്തില്‍ ലോക്കര്‍ ഉടമകളുടെ ബന്ധുവിന്റെ വീട്ടില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന വിവരം ഉടമകള്‍ തന്നെ പൊലീസിനോട് സമ്മതിച്ചു.
അതുകൊണ്ട് അവര്‍ പറയുന്ന കാര്യങ്ങളില്‍ ബാങ്കിന് സംശയമുണ്ട്. ഇവര്‍ ബാങ്കിനെകുറിച്ച് അവമതിപ്പ് പ്രചരിപ്പിച്ചിരിക്കുന്നു. ഈ സംഭവം ഇടപാടുകാരില്‍ ബാങ്കിനെ അപകീര്‍ത്തിപ്പെടുത്താന്‍ കാരണമായി. സംഭവത്തില്‍ കേസുമായി ബാങ്ക് മുന്നോട്ടുപോകും,’ കൊടുങ്ങല്ലൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ജനറല്‍ മാനേജര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Content Highlight: Kodungallur Town Cooperative Bank will take legal action against fake complaints.