Kerala News
പാര്‍ട്ടിയില്‍ നിന്ന് അവധി; ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന്‍ ഹൂസ്റ്റണിലേക്ക് തിരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 28, 08:35 am
Monday, 28th October 2019, 2:05 pm

തിരുവനന്തപുരം: പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിദേശത്തേക്ക്. ചികിത്സയ്ക്കായാണ് യു.എസിലെ ഹൂസ്റ്റണിലേക്ക് അദ്ദേഹം യാത്ര തിരിച്ചത്.

ഭാര്യ വിനോദിനിയും അദ്ദേഹത്തോടൊപ്പം ഉണ്ട്. ഒരുമാസത്തേക്കാണു യാത്ര.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ടാഴ്ചത്തേക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് അവധിയെടുത്തിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്കു ശേഷം തുടര്‍ചികിത്സ ആവശ്യമെങ്കില്‍ അവധി നീട്ടിയേക്കും. അവധിയായതുകൊണ്ട് പാര്‍ട്ടി ചുമതലകള്‍ക്കു പകരം ആളെ നിയോഗിച്ചിട്ടില്ല.