Kerala News
മാണിയെ തള്ളി കോടിയേരി; മാണി ഉള്‍പ്പടെ ആരുടെയും പിറകെ പോകേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 03, 11:13 am
Sunday, 3rd June 2018, 4:43 pm

തിരുവനന്തപുരം: കെ.എം മാണി ഉള്‍പ്പടെ ആരുടെയും പിറകെ പോകേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.

ചെങ്ങന്നൂരില്‍ എസ്.എന്‍.ഡി.പി നല്ല മാതൃക സ്വീകരിച്ചു. ബി.ഡി.ജെ.എസിനെ അംഗീകരിക്കാന്‍ കഴിയില്ല. ബി.ഡി.ജെ.എസും എസ്.എന്‍.ഡി.പിയും രണ്ടും രണ്ടാണ്. ബി.ഡി.ജെ.എസ് ബി.ജെ.പി രൂപീകരിച്ച പാര്‍ട്ടിയാണെന്നും കോടിയേരി പറഞ്ഞു.

 

ചെങ്ങന്നൂരില്‍ ചില മാധ്യമങ്ങള്‍ യുഡിഎഫിന്റെ ഘടകകക്ഷിയെപ്പോലെയാണ് തെരഞ്ഞെടുപ്പ് സമയത്ത് ഇടപ്പെട്ടത്. കൂട്ടായ്മയുടെ വിജയമാണ് ചെങ്ങന്നൂരില്‍ ഉണ്ടായതെന്നും കോടിയേരി പറഞ്ഞു.

മന്ത്രിസഭാ പുനസംഘടന സംസ്ഥാന സമിതി ചര്‍ച്ച ചെയ്തിട്ടില്ല. സി.പി.ഐ.എമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയെ വെള്ളിയാഴ്ച്ച തീരുമാനിക്കും. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.