കേരളത്തിലും ഓക്‌സിജന്‍ ക്ഷാമമുണ്ടായേക്കാം: കെ.കെ ശൈലജ
COVID-19
കേരളത്തിലും ഓക്‌സിജന്‍ ക്ഷാമമുണ്ടായേക്കാം: കെ.കെ ശൈലജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th April 2021, 2:31 pm

തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കേരളത്തിലും ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തില്‍ കൊവിഡ് വ്യാപനത്തില്‍ വലിയ വര്‍ധനയാണുണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടിയെന്നും മന്ത്രി പറഞ്ഞു.

’50 ലക്ഷം ഡോസ് കൂടുതല്‍ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ ലഭ്യമായില്ലെങ്കില്‍ മെഗാ വാക്‌സിനേഷന്‍ നിന്നുപോകും’, കെ.കെ ശൈലജ പറഞ്ഞു.

നിലവില്‍ കേരളത്തില്‍ 89 ശതമാനം പേര്‍ക്ക് കൊവിഡ് വന്നിട്ടില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ജനസാന്ദ്രത കൂടിയ സംസ്ഥാനമായതിനാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എത്ര പേര്‍ക്ക് വേണമെങ്കിലും കൊവിഡ് ബാധിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KK Shailaja on Kerala Oxygen Scarcity Covid 19Second Wave