Film News
മഞ്ജു ആന്‍ഡ് യോഗി റോക്ക്‌സ്; സെന്തമിഴില്‍ കിം കിം കിം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 15, 07:09 am
Sunday, 15th May 2022, 12:39 pm

മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഒരു വര്‍ഷം മുമ്പേ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനമായ കിം കിം കിം ഏറെ വൈറലായിരുന്നു. മഞ്ജു വാര്യര്‍ തന്നെ പാടിയ പാട്ടിന് ചുവട് വെച്ചുള്ള താരത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

സെന്റിമീറ്റര്‍ എന്ന പേരില്‍ തമിഴിലും ചിത്രമൊരുങ്ങുന്നുണ്ട്. കിം കിം കിം എന്ന പാട്ടിന്റെ തമിഴ് വേര്‍ഷനും പുറത്ത് വന്നിരിക്കുകയാണ്. തമിഴ് വേര്‍ഷനും മഞ്ജു വാര്യര്‍ തന്നെയാണ് പാടിയിരിക്കുന്നത്. മഞ്ജുവിനൊപ്പം യോഗി ബാബുവും ഗാനരംഗങ്ങളിലുണ്ട്.

Centimeter - Tamil Movie| Official Trailer| Manju Warrier, Yogi Babu,  Kalidas Jayaram| Santosh Sivan - YouTube

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിനും വന്‍ പ്രേക്ഷകശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്. കോമഡിയും ആക്ഷനും എല്ലാം ഉള്‍പ്പെടുന്ന ഒരു പക്കാ എന്റര്‍ടൈനര്‍ സൈ-ഫൈ ചിത്രമായിരിക്കും ജാക്ക് എന്‍ ജില്‍ എന്നാണ് ട്രെയ്ലര്‍ വ്യക്തമാക്കുന്നത്.

ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ജാക്ക് ആന്‍ഡ് ജില്‍ നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് ശിവന്‍, അജില്‍ എസ്. എം, സുരേഷ് രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Manju Warrier starrer 'Jack N Jill' gets a release date | Malayalam Movie  News - Times of India

മഞ്ജു വാര്യര്‍ക്കൊപ്പം സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങിയ മികച്ചൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുമുണ്ട്. മെയ് 20നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മേരി ആവാസ് സുനോയാണ് ഒടുവില്‍ തിയേറ്ററിലെത്തിയ മഞ്ജു വാര്യരുടെ ചിത്രം. ജയസൂര്യ, ശിവദ, ജോണി ആന്റണി തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സംവിധാനം ചെയ്തത് പ്രജേഷ് സെന്നാണ്. മേയ് 13 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Content Highlight: kim kim kim tamil version from centimeter starring manju warrier and yogi babu