Kerala News
കിഫ്ബി മസാലബോണ്ട് ; ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ക്ഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 07, 09:11 am
Sunday, 7th April 2019, 2:41 pm

തിരുവനന്തപുരം: ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മസാല ബോണ്ടുകള്‍ പൊതുവിപണിയിലിറക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം ലഭിച്ചു. മെയ് 17നാണ് ചടങ്ങ് നടക്കുക. ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി കേന്ദ്രത്തിന്റെ അനുമതി തേടും. ഇന്ത്യയില്‍ ഒരു മുഖ്യമന്ത്രിയ്ക്ക് ആദ്യമായാണ് ഇത്തരം ഒരു ചടങ്ങിലേയ്ക്ക് ക്ഷണം ലഭിക്കുന്നത്.

വിദേശത്തു നിന്ന് മസാല ബോണ്ട് വഴി വന്‍ തുക നിക്ഷേപം ലഭിച്ചതിനെച്ചൊല്ലി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിക്കുന്നതിനിടയിലാണണ് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചത്.

ALSO READ: അബ് ഹോഗാ ന്യായ്; ജാവേദ് അക്തറിന്റെ വരികളില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഗാനം ഒരുങ്ങി- വീഡിയോkifbi

എന്നാല്‍ എസ.്എന്‍.സി ലാവലിന്‍ കമ്പനിയും സര്‍ക്കാര്‍ സംരംഭമായ കിഫ്ബിയില്‍ ഇപ്പോള്‍ കോടികളുടെ നിക്ഷേപം നടത്തിയ സി.ഡി.പി.ക്യുവും തമ്മില്‍ ഒരു ബന്ധവുമില്ല എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് പിന്നാലെ ധനമന്ത്രിയുടെ പ്രതികരണം.

രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ ബോണ്ട് ഇറക്കി ധനസമാഹരണം നടത്തുന്നതിനെയാണ് മസാല ബോണ്ടുകള്‍ എന്നു പറയുന്നത്.
ലണ്ടനു പുറമെ കിഫ്ബി മസാല ബോണ്ടുകള്‍ സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2150 കോടി രൂപയ്ക്കാണ് വിദേശ കമ്പനികളുള്‍പ്പെടെ കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയിരിക്കുന്നത്.