Entertainment
'ഉണ്ട' സിനിമയില്‍ മമ്മൂക്ക ഞങ്ങളുടെ ഒപ്പം ട്രാപ്പ്ഡ് ആയിരുന്നു: ഖാലിദ് റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 07, 08:22 am
Monday, 7th April 2025, 1:52 pm

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലൂമാല അങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍.

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത് ഹര്‍ഷാദ് തിരക്കഥയെഴുതി 2019 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉണ്ട. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ലുക്ക് മാന്‍, റോണി ഡേവിഡ് എന്നവരും അഭിനയിച്ചിരുന്നു. റിലീസ് ചെയ്തതിന് പിന്നാലെ ചിത്രം വ്യാപകമായ നിരൂപക പ്രശംസ നേടിയിരുന്നു.

ഇപ്പോള്‍ ‘ഉണ്ട’ സിനിമയില്‍ മമ്മൂക്കയുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉള്ള അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ഖാലിദ് റഹ്‌മാന്‍.

ഉണ്ട സിനിമയുടെ സെറ്റില്‍ മമ്മൂട്ടി മാത്രമായിരുന്നു ഒരു സീനിയറായ വ്യക്തിയെന്നും തങ്ങള്‍ മറ്റ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും അദ്ദേഹത്തെക്കാള്‍ പ്രായം കുറഞ്ഞ വ്യക്തികളാണ് ഉണ്ടായിരുന്നതെന്നും ഖാലിദ് റഹ്‌മാന്‍ പറയുന്നു.

ഒരു വലിയ താരത്തിന്റെ കൂടെയാണ് തങ്ങളെല്ലാവരും പ്രവര്‍ത്തിക്കുന്നത് എന്ന ഒരു ഫീലും അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടായിരുന്നില്ലെന്നും മമ്മൂട്ടി വളരെ ഫ്രീയായാണ് എല്ലാവരോടും ഇടപഴകിയതെന്നും ഖാലിദ് റഹ്‌മാന്‍ പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്ക വളരെ ഗ്രേറ്റ്ഫുള്ളും റെസ്‌പെക്റ്റ്ഫുളളും ആയിരുന്നു ആ സെറ്റില്‍. ശരിക്കും പറഞ്ഞാല്‍ ഉണ്ട സിനിമയില്‍ മമ്മൂക്ക ട്രാപ്ഡായിരുന്നു. കാരണം സെറ്റില്‍ അഭിനയിക്കുന്നവരും അണിയറ പ്രവര്‍ത്തകരുമൊക്കെ അധികവും 30 വയസിന് താഴെ ഉള്ളവരായിരുന്നു. അദ്ദേഹം മാത്രമായിരുന്നു അവിടെ ഒരു സീനിയറായ വ്യക്തി അല്ലെങ്കില്‍ മുതിര്‍ന്ന ഒരാള്‍ ഉണ്ടായിരുന്നുള്ളൂ.

ഒരു വലിയ താരത്തിന്റെ കൂടെയാണെന്നോ വലിയ മെഗാസ്റ്റാറിനൊപ്പമാണ് ഞങ്ങള്‍ വര്‍ക്ക് ചെയ്യുന്നതെന്ന് ഒരിക്കലും ഫീല്‍ ചെയ്തിരുന്നില്ല. സെറ്റില്‍ ഉള്ള മറ്റ് കോ ആക്ടേര്‍സും എല്ലാവരും തന്നെ അദ്ദേഹത്തോട് ഫ്രീയായാണ് സംസാരിച്ച് കൊണ്ടിരുന്നത്. മമ്മൂകക്ക് ഒരു ആറ്റിട്യൂടോ ഈഗോയോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല,’ ഖാലിദ് റഹ്‌മാന്‍ പറയുന്നു.

Content Highlight: Khalid Rahman talks about  Mamooty in his movie unda