Malayalam Cinema
ഖാലിദ് റഹ്മാന്റെ അടുത്ത ചിത്രം ഒ.ടി.ടി റിലീസിന്; തിങ്കളാഴ്ച ചിത്രീകരണം ആരംഭിക്കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Jun 21, 11:19 am
Sunday, 21st June 2020, 4:49 pm

ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം തിങ്കളാഴ്ച ചിത്രീകരണമാരംഭിക്കും. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വമ്പന്‍ വിജയം നേടിയ അഞ്ചാം പാതിരയ്ക്ക് ശേഷമാണ് ആഷിഖ് ഉസ്മാന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രം ഡയറക്ട് ഒ.ടി.ടി റിലീസ് ആയിരിക്കും. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയ്ക്കും ശേഷം ഒ.ടി.ടി റിലീസിനെത്തുന്ന ചിത്രമാവാനാണ് സാധ്യത.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പരീക്ഷണ ചിത്രം സീ യൂ സൂണും ഒ.ടി.ടി റിലീസിനാണ് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഫഹദ് ഫാസിലാണ് ഈ ചിത്രത്തിലെ നായകന്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ