നടന്‍, ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാജീവിതം തുടങ്ങിയ പൃഥ്വിരാജ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് കരിയറിലെ മൂന്നാമത്തെ സംസ്ഥാന അവാര്‍ഡും ഈ വര്‍ഷം പൃഥ്വി സ്വന്തമാക്കി.
പൃഥ്വിരാജ് മൂന്നാമത് സംവിധായകകുപ്പായമണിയുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ഭാഗമാണ് എമ്പുരാന്‍. മലയാളത്തില്‍ ഇന്നേവരെ വന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ആശീര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്.
മലയാളസിനിമയിലേക്കുള്ള ലൈക്കയുടെ അരങ്ങേറ്റം കൂടിയാണ് എമ്പുരാന്‍. തമിഴിലെ ഹിറ്റ് ചിത്രങ്ങളായ കത്തി, പൊന്നിയിന്‍ സെല്‍വന്‍, വടചെന്നൈ, ഡോണ്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചത് ലൈക്ക പ്രൊഡക്ഷന്‍സാണ്. എമ്പുരാന് മുമ്പ് ഒരു തമിഴ് സിനിമ സംവിധാനം ചെയ്യാന്‍ ലൈക്ക പ്രൊഡക്ഷന്‍സ് തന്നെ സമീപിച്ചിരുന്നെന്ന് പറയുകയാണ് പൃഥ്വിരാജ്.
രജിനികാന്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാമോ എന്ന് ചോദിച്ചാണ് ലൈക്ക തന്നെ സമീപിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞു.എന്നാല്‍ താന്‍ ഒരു പാര്‍ട് ടൈം സംവിധായകനാണെന്ന് അവരോട് പറഞ്ഞെന്നും അതിനുള്ള സബ്ജക്ട് ആലോചിച്ചെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. തന്നെപ്പോലെ പുതിയൊരു സംവിധായകന് അത്തരമൊരു അവസരം വലുതായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു.
ആ പ്രൊജക്ടിന് വേണ്ടി ഒരു സബ്ജക്ട് കിട്ടാന്‍ താന്‍ വളരെയധികം ശ്രമിച്ചെന്നും എന്നാല്‍ സുബാസ്‌കരന്‍ പറഞ്ഞ സമയത്തിനുള്ളില്‍ ഒരു സബ്ജക്ട് കിട്ടിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ആ സമയപരിധിക്കുള്ളില്‍ രജിനികാന്തിന് വേണ്ടിയുള്ള സബ്ജക്ട് തനിക്ക് ലഭിച്ചില്ലെന്നും ആ പ്രൊജക്ട് നടന്നില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. എമ്പുരാന്റെ ടീസര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ് സുകുമാരന്‍.
‘എമ്പുരാന് മുമ്പ് ലൈക്ക പ്രൊഡക്ഷന്‍സ് എന്നെ സമീപിച്ചിരുന്നു. രജിനി സാറിനെ വെച്ച് ഒരു പ്രൊജക്ട് ചെയ്യാമോ എന്നായിരുന്നു ചോദിച്ചത്. എന്നെപ്പോലെ ഒരു പുതിയ സംവിധായകന് അത്തരമൊരു അവസരം വളരെ വലുതായിരുന്നു. എന്നാല്‍ സുബാസ്‌കരന്‍ സാര്‍ പറഞ്ഞ സമയത്തിനുള്ളില്‍ ഒരു സബ്ജക്ട് എനിക്ക് കിട്ടിയില്ല. അവര്‍ക്ക് ആ പ്രൊജക്ട് ആ ടൈമിനുള്ളില്‍ തുടങ്ങണമായിരുന്നു.
ഞാന്‍ ഒരു പാര്‍ട് ടൈം ഡയറക്ടര്‍ ആയിരുന്നിട്ട് കൂടി അത്തരമൊരു സബ്ജക്ട് കിട്ടാന്‍ വളരെയധികം ശ്രമിച്ചു. എന്നാല്‍ ആ ടൈംലൈനിനുള്ളില്‍ രജിനി സാറിനെപ്പോലെ ഒരു സ്റ്റാറിന് ചേരുന്ന സബ്ജക്ട് എനിക്ക് കിട്ടിയില്ല. നിര്‍ഭാഗ്യവശാല്‍ ആ പ്രൊജക്ട് പിന്നീട് നടക്കാതെ പോയി. അതിന് ശേഷമാണ് അവര്‍ എമ്പുരാനിലേക്ക് വന്നത്,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
Content Highlight: Prithviraj says that Lyca Productions approached him to do a film with Rajnikanth before Empuraan