കൊച്ചി: സൗത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു കെ.ജി.എഫ്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ഗരുഡയ്ക്കും ഏറെ ആരാധകരുണ്ടായിരുന്നു.
ഇപ്പോഴിത ഗരുഡ റാം നായകനാവുകയാണ്. അതും മലയാള സിനിമയില്‍. സ്തംഭം 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് പോള്‍ ആണ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വാരം പാലയില്‍ ആരംഭിക്കും. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഡെക്കാന്‍ കിംഗ് മൂവി പ്രൊഡക്ഷന്‍സ് മലയാളത്തില്‍ ഒരുക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
30 വര്‍ഷമായി ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ പ്രമുഖനും മലയാളിയുമായ ബിജു ശിവാനന്ദ്, സതീഷ് പോള്‍ വി.രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തമിഴ് കന്നട നടന്‍ സന്ദീപ് ഷെരാവത്ത്, മിസ് ഇന്ത്യ റണ്ണറപ്പ് ആലിയ, ബേബി അന്ന എലിസബത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പോള്‍ ബ്രദേഴ്‌സാണ് ചിത്രത്തിന്റെ തിരക്കഥ. ചായാഗ്രഹണം കെ.സി. ദിവാകര്‍, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, സംഘട്ടനം ഹരിമുരുകന്‍, കലാസംവിധാനം അനില്‍, സംഗീതം ഡോ. സുരേന്ദ്രന്‍ എന്നിവരാണ് അണിയറയിലെ പ്രധാനികള്‍.
പാല, എറണാകുളം സിനിമാവില്ലേജ് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സ്തംഭം 2 ന്റെ പൂജ ചടങ്ങ് ബാംഗ്ലൂരിലെ ഡോക്ടര്‍ അംബരീഷ് ഓഡിറ്റോറിയത്തില്‍ നടന്നു. വാര്‍ത്താവിതരണം അഞ്ജു അഷറഫ്.