Film News
റോക്കിയുടെ രണ്ടാം വരവ് തകര്‍ത്തോ? കെ.ജി.എഫ് പ്രേക്ഷക പ്രതികരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 14, 06:25 am
Thursday, 14th April 2022, 11:55 am

ഇന്ത്യന്‍ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം കെ.ജി.എഫ് ചാപ്റ്റര്‍ 2 ഏപ്രില്‍ 14ന് റിലീസ് ചെയ്തിരിക്കുകയാണ്. 2018 ല്‍ ആദ്യഭാഗം സൈലന്റായി വന്ന് സര്‍പ്രൈസ് ഹിറ്റടിച്ചെങ്കില്‍ വന്‍ഹൈപ്പോടെയാണ് രണ്ടാം ഭാഗം എത്തിയത്.

പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്നതാണ് ചിത്രമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിലെ മാസ് രംഗങ്ങളെല്ലാം രോമാഞ്ചമുണ്ടാക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം. യഷിന്റെ സ്‌ക്രീന്‍ പ്രസന്‍സ് ഗംഭീരമായി എന്നും പ്രേക്ഷകര്‍ പറയുന്നു.

പ്രതീക്ഷ ഉയര്‍ത്തിയ അധീര എന്ന കഥാപാത്രം സഞ്ജയ് ദത്തും അവിസ്മരണീയമാക്കി എന്നാണ് പ്രതികരണങ്ങള്‍. പത്തൊന്‍പതുകാരന്‍ ഉജ്വല്‍ കുല്‍കര്‍ണിയുടെ എഡിറ്റിംഗും പ്രശംസ ഏറ്റുവാങ്ങുന്നു.

മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ് ചിത്രം നല്‍കുന്നതെന്നു കണ്ടവര്‍ ഒന്നടങ്കം പറയുന്നു. ആദ്യ ഭാഗത്തിലേത് പോലെ തന്നെ ബി.ജി.എമ്മും പാട്ടുകളും സിനിമയുടെ ആസ്വാദനത്തെ മികച്ചതാക്കി.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രം ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മിച്ചത്. സഞ്ജയ് ദത്ത്, രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Content Highlight: kgf chapter 2 audience response