ഇന്നലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈക്ക് തകര്‍പ്പന്‍ വിജയം. 20 റണ്‍സിനാണ് മുംബൈയെ ചെന്നൈ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് ആണ് നേടിയത്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് ആണ് മുംബൈയ്ക്ക് നേടാന്‍ സാധിച്ചത്.
A clinical team performance by CSK to add the ➕2️⃣#CSK #MIvCSK #Cricket #IPL2024 #Sportskeeda pic.twitter.com/lx7vxpQiJu
— Sportskeeda (@Sportskeeda) April 14, 2024
എന്നാല്‍ മത്സരത്തില്‍ മുംബൈ പരാജയപ്പെട്ടതില്‍ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സന്‍ ടീം ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. പേസര്‍മാരെ ഉപയോഗിച്ച പാണ്ഡ്യ തന്റെ സ്പിന്നര്‍മാരെ ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടതിലാണ് പീറ്റേഴ്സന്‍ താരത്തെ വിമര്‍ശിച്ചത്. ശ്രേയസ് ഗോപാല്‍ ഒരു ഓവര്‍ മാത്രമാണ് എറിഞ്ഞത്, മുഹമ്മദ് നബിയും തന്റെ മുഴുവന്‍ ക്വാട്ടയും പൂര്‍ത്തിയാക്കിയില്ല.
‘മത്സരത്തില്‍ അവന്റെ തന്ത്രത്തില്‍ അദ്ദേഹത്തിന് വഴക്കമില്ലായിരുന്നു. സീമര്‍മാര്‍ റണ്‍സ് വഴങ്ങിയിട്ടും, സാഹചര്യത്തിനനുസരിച്ച് ബൗളിങ് പ്ലാനില്‍ മാറ്റം വരുത്താന്‍ പാണ്ഡ്യക്ക് കഴിഞ്ഞില്ല. ബ്രയാന്‍ ലാറ പോലും ബൗളിങ് ടെമ്പോ മാറ്റാന്‍ ഉപദേശിച്ചു. കൂടുതല്‍ ആഴത്തിലുള്ള തന്ത്രപരമായ സമീപനം ആവശ്യമായിരുന്നു,’ പീറ്റേഴ്‌സന്‍ പറഞ്ഞു.
ടോസിലും ഫീല്‍ഡിങ്ങിനിടയിലും അമിതമായി പുഞ്ചിരിച്ചുകൊണ്ട് ഹര്‍ദിക് പാണ്ഡ്യ ഒരു കള്ളച്ചിരിയാണ് കാണിക്കുന്നതെന്ന് പീറ്റേഴ്സണ്‍ തറപ്പിച്ചുപറഞ്ഞു. ആരാധകരുടെ ബഹളത്തില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശരിക്കും അസ്വസ്ഥനാണെന്ന് സൂചിപ്പിക്കുന്നു.
‘ഹര്‍ദിക് പാണ്ഡ്യയുടെ ഓഫ് ഫീല്‍ഡ് പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ഓണ്‍-ഫീല്‍ഡ് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നതായി തോന്നുന്നു. ടോസിനിടെ അദ്ദേഹത്തിന്റെ അമിതമായ സന്തോഷപ്രകടനം അഭിനയമാണെന്ന് തോന്നുന്നു. ഇത്തരത്തിലുള്ള ബാഹ്യ സമ്മര്‍ദം ഒരു കളിക്കാരന്റെ മാനസിക നിലയെയും ഗെയിമിനെയും ബാധിക്കും,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Kevin Petersen Talking About Hardik Pandya