തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കേരളം. രാജ്യത്തിന് പുറത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ വരുന്നവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. 48 മണിക്കൂര്‍ മുന്‍പോ എത്തിയ ഉടനെയോ പരിശോധന നടത്തണം.
പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. വാക്‌സീനെടുത്തവര്‍ക്കും പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.
കേരളത്തില്‍ എത്തിയ ശേഷം പരിശോധന നടത്തുന്നവര്‍ ഫലം വരുന്നതുവരെ ക്വാറന്റീന്‍ പാലിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്താത്തവര്‍ കേരളത്തില്‍ എത്തിയ ശേഷം 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക