തിരുവനന്തപുരം: പൊലീസിന്റെ ഓണ്‍ലൈന്‍ ഇ-പാസിനായി അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ അപേക്ഷിക്കാവൂ എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പരിശോധനകളും തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ബെഹ്‌റ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള അവശ്യ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളപക്ഷം വേറെ പാസിന്റെ ആവശ്യമില്ല.
അതേസമയം വീട്ടുജോലിക്കാര്‍, ഹോം നഴ്‌സ് തുടങ്ങിയവര്‍ക്ക് തൊഴിലാളികള്‍ക്ക് വേണ്ടി തൊഴിലുടമയ്ക്ക് പാസിന് അപേക്ഷിക്കാം. അതേസമയം മരുന്ന്, ഭക്ഷ്യ വസ്തുക്കള്‍ വാങ്ങുക തുടങ്ങിയവയ്ക്ക് സത്യവാങ്മൂലം കയ്യില്‍ കരുതിയാല്‍ മതിയാകും.
അതേസമയം ഈ വസ്തുക്കള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും. അവശ്യ വിഭാഗത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം.
ഞായറാഴ്ച വൈകീട്ട് ഏഴുമണി വരെയുള്ള കണക്കനുസരിച്ച് 1,75,125 പേരാണ് പൊലീസിന്റെ ഇ-പാസിനായി അപേക്ഷിച്ചത്. ഇതില്‍ 15761 പേര്‍ക്കാണ് യാത്രാനുമതി നല്‍കിയത്.
പാസിനായി അപേക്ഷിച്ച 77567 പേര്‍ പരിഗണനയിലാണ്. അതേസമയം 81,797 പേര്‍ക്ക് അനുമതി നിഷേധിച്ചു. അപേക്ഷകള്‍ തീര്‍പ്പാക്കാനായി 24 മണിക്കൂറും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക