സംസ്ഥാനത്ത് പുതിയ മതം രൂപീകരിക്കുമെന്ന് ദളിത് തന്ത്രി ബിജു നാരായണ ശര്‍മ്മ
Kerala News
സംസ്ഥാനത്ത് പുതിയ മതം രൂപീകരിക്കുമെന്ന് ദളിത് തന്ത്രി ബിജു നാരായണ ശര്‍മ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th February 2021, 10:39 pm

മലപ്പുറം: സംസ്ഥാനത്ത് പുതിയ മതം രൂപീകരിക്കുമെന്ന് ദളിത് തന്ത്രിയായ ബിജു നാരായണ ശര്‍മ്മ. ആദിമാര്‍ഗ മലവാരമെന്ന പുതിയ മതമാണ് ഉണ്ടാക്കുന്നത്.

ഹിന്ദു മതം ഉപേക്ഷിച്ചാണ് പുതിയ മതം ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

അമ്പതോളം കുടുംബങ്ങളെ ചേര്‍ത്ത് ഞായറാഴ്ച വൈകീട്ട് മേലാറ്റൂരിലെ മാതൃക്കുളം ധര്‍മ്മ രക്ഷാ ആശ്രമത്തില്‍ പുതിയ മത ആശയത്തിന് തുടക്കമാവും.

ഹിന്ദുത്വം ബ്രാഹ്മണ മേധാവിത്വമാണെന്നും സവര്‍ണര്‍ക്കാണ് പ്രധാന്യമെന്നും ബിജു നാരായണ ശര്‍മ്മ ആരോപിച്ചു.

ഹിന്ദുരാഷ്ട്രമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഹിന്ദു എന്നത് സംസ്‌കാരമാണെന്നും മതമാണെന്നും പറഞ്ഞ് ആവശ്യത്തിനനുസരിച്ച് തരംതിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017 ല്‍ ബിജു നാരായണ ശര്‍മ്മയ്ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ദളിത് പൂജാരിമാരെ സംഘടിപ്പിച്ച് ചാണ്ഡിക യാഗം നടത്താന്‍ തീരുമാനിച്ചിരിക്കെയായിരുന്നു ഇദ്ദേഹത്തിന് വെട്ടേറ്റത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala New Religion Biju Narayana Sharma