തിരുവനന്തപുരം: ഈ വര്‍ഷത്തെ ക്രിസ്തുമസ് – പുതുവത്സര ബംബര്‍ ലോട്ടറി നറുക്കെടുത്തു. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്.
ഒന്നാം സമ്മാനം XG 358753 എന്ന നമ്പറിനാണ്. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആയിരുന്നു നറുക്കെടുപ്പ്. 300 രൂപയായിരുന്നു ക്രിസ്മസ് – ന്യൂ ഇയര്‍ ബംബറിന്റെ വില.
ആറു സീരീസിലായിട്ടാണ് ലോട്ടറി പുറത്തിറക്കിയത്. XA, XB, XC, XD, XE, XG. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് സമ്മാനാര്‍ഹമായ നമ്പര്‍ നറുക്കെടുത്തത്. അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. മുന്‍ വര്‍ഷം 36.84 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.
രണ്ടാം സമ്മാനം 6 പേര്‍ക്ക് 50 ലക്ഷം വീതം നല്‍കും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേര്‍ക്കും നല്‍കും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും.