Kerala News
എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 01, 10:07 am
Tuesday, 1st November 2022, 3:37 pm

കോട്ടയം: കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം(2022) നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാര്‍ഡ്. അഞ്ച് ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കേരള സാഹിത്യഅക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.വി. നാരായണന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവര്‍ അംഗങ്ങളുമായ വിധിനിര്‍ണയ സമിതിയാണ് ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന് സമര്‍പ്പിക്കാന്‍ ഏകകണ്ഠമായി ശിപാര്‍ശ ചെയ്തത്.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മുട്ടത്തുവര്‍ക്കി അവാര്‍ഡും സേതുവിന് ലഭിച്ചിട്ടുണ്ട്. പാണ്ഡവപുരം, മറുപിറവി, വനവാസം, കൈയൊപ്പുകളും കൈവഴികളും, തിങ്കളാഴ്ചളിലെ ആകാശം, പാമ്പും കോണിയും തുടങ്ങിയവയാണ് സേതുവിന്റെ പ്രമുഖ രചനകള്‍. ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്.