ആദ്യ ഇന്നിങ്‌സിലെ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം രണ്ടാം ഇന്നിങ്‌സില്‍ പൊരുതിക്കയറി കേരളം. ഇതോടെ മധ്യപ്രദേശിനെതിരെ കേരളം വിജയപ്രതീക്ഷ നിലനിര്‍ത്തി. അതുകൊണ്ട് തന്നെ നാളെ ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്.
മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം എട്ടുവിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സെടുത്തിട്ടുണ്ട്. 125 റണ്‍സിന്റെ ലീഡാണ് കേരളത്തിന് ഇപ്പോള്‍ ഉള്ളത്. അവസാനദിനമായ നാളെ ഒരു സെഷന്‍ പിടിച്ചുനില്‍ക്കുകയും ലീഡ് 200 കടക്കുകയും ചെയ്താല്‍ കേരളത്തിന് തോല്‍വി ഒഴിവാക്കാം.
അതേസമയം മധ്യപ്രദേശ് വിജയലക്ഷ്യം മറികടന്നില്ലെങ്കില്‍ കേരളത്തിന് അട്ടിമറിജയം സ്വന്തമാക്കും. ഏഴുവിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയുടെ സ്‌പെല്ലിലാകും കേരളത്തിന്റെ വിജയപ്രതീക്ഷ.
ALSO READ: പവാറിന്റെ ‘പവര്‍’ പോകും; വനിത ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടി ബി.സി.സി.ഐ.
നിലവില്‍ നാളത്തെ ആദ്യ സെഷന്‍ ഇരുടീമിനും നിര്‍ണായകമാണ്, സ്റ്റംപെടുക്കുമ്പോള്‍ 155 റണ്‍സുമായി വിഷ്ണു വിനോദും 30 റണ്‍സുമായി ബേസില്‍ തമ്പിയുമാണ് ക്രീസില്‍. നായകന്‍ സച്ചിന്‍ ബേബി- വിഷ്ണു കൂട്ടുകെട്ടാണ് കേരളത്തിനെ മികച്ച നിലയിലെത്തിച്ചത്. സച്ചിന്‍ 143 റണ്‍സെടുത്ത് പുറത്തായി.100 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടപ്പെട്ട കേരളത്തെ കരകയറ്റിയത് എഴാം വിക്കറ്റ് കൂട്ടുകെട്ടാണ്.
മധ്യപ്രദേശിനായി കുല്‍ദീപ് സെന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ കേരളം 63 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങിനിറങിയ നമാന്‍ ഓജയും സംഘവും ആദ്യ ഇന്നിങ്‌സില്‍ 328 റണ്‍സാണ് അടിച്ച് കൂട്ടിയത്.