കൊച്ചി: മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മനോരമ ന്യൂസ്, എഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നിവയുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്ത് വിട്ടത്.
ഇതില്‍ മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എഷ്യാനെറ്റും മാതൃഭൂമിയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് സാധ്യത കല്‍പ്പിക്കുമ്പോള്‍ മനോരമ നേരിയ മുന്‍ തൂക്കം എന്‍.ഡി.എയ്ക്കാണ് നല്‍കുന്നത്.
മുസ്‌ലിം ലീഗിന്റെ എ.കെ.എം അഷ്റഫാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി, കെ.സുരേന്ദ്രനാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. സി.പി.ഐ.എമ്മിന്റെ വി.വി രമേശനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
മനോരമ ന്യൂസ് വി.എം.ആര്‍ എക്‌സിറ്റ് പോള്‍ ഫലത്തില്‍ 0.60 % മുന്‍തൂക്കം മാത്രമാണ് എന്‍.ഡി.എയ്ക്കുള്ളത്. മാതൃഭൂമി ന്യൂസ്- ആക്സിസ് മൈ ഇന്ത്യ ഫലവും ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വേഫലവും എ.കെ.എം അഷ്റഫായിരിക്കും വിജയിക്കുകയെന്നും പ്രവചിക്കുന്നു.
മനോരമ ന്യൂസ് ഫലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് സീറ്റുകള്‍ എല്‍.ഡി.എഫും രണ്ട് സീറ്റുകള്‍ യു.ഡി.എഫും ഒരു സീറ്റ് എന്‍.ഡി.എയ്ക്കും സാധ്യത കല്‍പ്പിക്കുന്നു.
മാതൃഭൂമി ന്യൂസ്- ആക്സിസ് മൈ ഇന്ത്യ ഫലപ്രകാരം 3 സീറ്റ് എല്‍.ഡി.എഫും രണ്ട് സീറ്റ് യു.ഡി.എഫും നിലനിര്‍ത്തുമെന്നാണ് പ്രവചനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക