കൊച്ചി: തൃക്കാക്കരയില്‍ ട്വന്റി 20 പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകരമാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.ടി തോമസ്.
സമകാലീകമലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പി.ടി തോമസ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ട്വന്റി 20 സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടെന്നാണ് തനിക്കു കിട്ടിയ വിവരം. കാരണം ട്വന്റി20 ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തൃക്കാക്കര ഇല്ലായിരുന്നു. മുഖ്യമന്ത്രി നിര്‍ബന്ധിച്ചിട്ടാണ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നാണ് താന്‍ മനസ്സിലാക്കുന്നത് എന്നാണ് പി.ടി തോമസ് പറയുന്നത്.
കോണ്‍ഗ്രസ്സിന്റെ കുറച്ച് വോട്ടു മാറ്റാന്‍കഴിയുമോ എന്നൊരു ആലോചന ഇതില്‍ നടന്നിട്ടുണ്ട്. കേരളത്തില്‍ യു.ഡി.എഫിന് ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടുന്ന ജില്ലയാണ് എറണാകുളം. ഇപ്പോള്‍ ഒമ്പതു സീറ്റാണുള്ളത്. അത് പതിമൂന്നോ പതിനാലോ ആവാനുള്ള സാധ്യതയുണ്ട്. അങ്ങനെയുള്ള മൂന്നു നാലു സീറ്റുകളിലാണ് ട്വന്റി20 സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്. ഇതിന്റെ പിന്നില്‍ സി.പി.ഐ.എം അജണ്ടയുണ്ട് എന്നുമാണ് പി.ടി തോമസിന്റെ ആരോപണം.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായുള്ള ആരോപണത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നെന്നും പി.ടി തോമസ് അഭിമുഖത്തില്‍ പറഞ്ഞു. ഗ്രൂപ്പിസം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു പരിധിവരെ ദോഷം വരുത്തുന്നുണ്ടെന്നും ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ നിന്നാല്‍ മാത്രമെ സംരക്ഷണം കിട്ടൂ എന്ന രീതിയില്‍ ഗ്രൂപ്പിസം മാറിയെന്നും പി.ടി തോമസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക