സീരീസ് ലോകത്ത് മലയാളത്തിലെ ആദ്യ ചുവടുവെപ്പായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കേരള ക്രൈം ഫയല്‍സ്. 2011ല്‍ എറണാകുളത്തെ ലോഡ്ജില്‍ നടന്ന ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമായിരുന്നു ഒന്നാം ഭാഗത്തില്‍. അജു വര്‍ഗീസിന്റെ വ്യത്യസ്തമായ വേഷപ്പകര്‍ച്ച ചര്‍ച്ചയായിരുന്നു. വളരെ സിമ്പിളായ ഒരു കഥയുടെ ഗംഭീര മേക്കിങായിരുന്നു സീരീസിന്റേത്. ജൂണ്‍, മധുരം എന്നീ സിനിമകളുടെ സംവിധായകനായ അഹമ്മദ് കബീറാണ് കേരളാ ക്രൈം ഫയല്‍സിന്റെ സംവിധായകന്‍.
ഇപ്പോഴിതാ സീരീസിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള അറിയിപ്പ് പുറത്തുവിട്ടിരിക്കുകയാണ്. സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകരും അവരുടെ സോഷ്യല്‍ മീഡിയാപേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘കേരളാ ക്രൈം ഫയല്‍സ് രണ്ടാം സീസണുമായി ഞങ്ങള്‍ വീണ്ടും വരുന്നു. ഞങ്ങളുടെ ആദ്യ നിര്‍മാണസംരംഭം കൂടിയാണിത്. നിങ്ങളുടെ സപ്പോര്‍ട്ട് ഉണ്ടാവണം എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് ചെയ്തത്.
മങ്കി ബിസിനസ് സിനിമാസിന്റെ ബാനറിലാണ് സീരീസ് ഒരുങ്ങുന്നത്. ജിതിന്‍ സ്‌റ്റെന്‍സിലാവോസാണ് ഛായാഗ്രഹണം. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ബാഹുല്‍ രമേശാണ്. ഹെഷാം അബ്ദുള്‍ വഹാബ് സംഗീതസംവിധാനം നിര്‍വഹിക്കുന്നു.
ആദ്യ സീസണിലെ പോലെ അജു വര്‍ഗീസ് തന്നെയാണ് ഇതിലും നായകന്‍. മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം അവസാനം സീരീസ് പ്രേക്ഷകരിലേക്കെത്തുമെന്ന് കരുതുന്നു.
Content Highlight: Kerala Crime Files second season announced