തൃശൂര്‍: ബി.ജെ.പിയും ആര്‍.എസ്.എസും നാടിന്റെ സമാധാനം തകര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലൂം തിരുവനന്തപുരത്തും തുടര്‍ച്ചയായി ബി.ജെ.പി-ആര്‍.എസ്.എസ് കലാപകാരികള്‍ നടത്തുന്ന അക്രമങ്ങളെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
നാടിന്റെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത കേന്ദ്രങ്ങളില്‍ തീരുമാനിച്ച് നടപ്പിലാക്കുന്ന രീതിയിലാണ് അക്രമങ്ങളെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വ്യാപകമായി കള്ളം പ്രചരിപ്പിക്കാന്‍ കഴിവുള്ളവരാണ് ബി.ജെ.പിയും ആര്‍എസ്എസും എന്നും അദ്ദേഹം പറഞ്ഞു.
രാജ്യവ്യാപകമായി വലിയ തോതില്‍ സംഘര്‍ഷങ്ങളുണ്ടാക്കാനുള്ള ശ്രമത്തിന്റെ മറ്റൊരു രൂപമാണ് ഇവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും ഇതിന്റെഭാഗമായി കൂടുതല്‍ അക്രമങ്ങളിലേക്ക് അവര്‍ നീങ്ങുന്നു എന്ന് വേണം ശങ്കിക്കാന്‍ എന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ സൈ്വര്യവും സമാധാനവും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അക്രമങ്ങള്‍ ഓരോരോ സ്ഥലങ്ങളിലാണ് നടക്കുന്നതെങ്കിലും ഏകതാ രൂപമുണ്ട്. ഉന്നത കേന്ദ്രങ്ങളില്‍ തീരുമാനിച്ച് നടപ്പിലാക്കുന്ന തരത്തിലാണ് ആക്രമണങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരില്‍ പാനൂരിലൂം തില്ലങ്കേരിയിലും രണ്ട് ദിവസങ്ങളില്‍ തുടര്‍ച്ചയായി ബി.ജെ.പി-ആര്‍.എസ്.എസ് അക്രമം അഴിച്ചിവിച്ചു വിച്ചിരുന്നു. ഇന്നലെ വൈകുന്നേരം നടത്തിയ സമാധാന ചര്‍ച്ചക്ക ശേഷം രാത്രിയും സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഇന്ന് പത്തനംതിട്ട സി.പി.ഐ.എം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങിയ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിട്ടുണ്ട്.