Kerala News
അപ്രതീക്ഷിത നീക്കം; കെ.കെ ശൈലജ മന്ത്രിയാവില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 18, 07:42 am
Tuesday, 18th May 2021, 1:12 pm

തിരുവനന്തപുരം: കെ.കെ ശൈലജക്ക് രണ്ടാം പിണറായി മന്ത്രിസഭയില്‍ ഇടമില്ല. പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതിന്റെ ഭാഗമായാണ് കെ.കെ ശൈലജയെയും ഒഴിവാക്കിയത്.

കഴിഞ്ഞ പിണറായി സര്‍ക്കാറില്‍ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയായിരുന്നു കെ.കെ ശൈലജ.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആരോഗ്യമന്ത്രി ലോകരാഷ്ട്രങ്ങളുടെ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

രണ്ടാം പിണറായി സര്‍ക്കാരിലും കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കുമെന്ന വിലയിരുത്തലുകള്‍ നേരത്തെ വന്നിരുന്നു.  ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിത തീരുമാനം ഉണ്ടായിരിക്കുന്നത്.

രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിലെ സി.പി.ഐ.എം മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയും നേതാക്കളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും ചേര്‍ന്നാണ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുത്തത്.

പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയായി തുടരും. മന്ത്രിസഭയിലെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. എം.വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി. രാജീവ്, വി. ശിവന്‍കുട്ടി, വീണ ജോര്‍ജ്, ആര്‍. ബിന്ദു, സജി ചെറിയാന്‍, വി. അബ്ദുറഹ്മാന്‍, മുഹമ്മദ് റിയാസ് എന്നിവരാണ് മന്ത്രിമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരുടെ വകുപ്പുകള്‍ തീരുമാനിച്ചിട്ടില്ല.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kerala Assembly election K K Shailaja not include in Pinarayi ministry