വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയഹേ എന്ന സിനിമയുടെ ഡബ്ബിങ്ങാണ് സത്യത്തില്‍ തന്റെ ഡബ്ബിങ്ങില്‍ മാറ്റം കൊണ്ടുവന്നതെന്ന് പറയുകയാണ് നടന്‍ അജു വര്‍ഗീസ്. ആ കാര്യത്തില്‍ വിപിന്‍ ദാസ് എന്ന സംവിധായകന്‍ തനിക്ക് നല്‍കിയ സഹായം വളരെ വലുതാണെന്നും അജു പറയുന്നു.
വിപിന്‍ അടിപൊളിയായ ഒരു ഫിലിംമേക്കറാണെന്നും വാഴ എന്ന സിനിമ കണ്ടപ്പോള്‍ താന്‍ അദ്ദേഹത്തെ വിളിച്ചിരുന്നെന്നും എങ്ങനെയാണ് ഇത്ര അപ്‌ഡേറ്റഡായി നില്‍ക്കുന്നതെന്ന് ചോദിച്ചുവെന്നും നടന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.
‘ഉണ്ണിമൂലം എന്ന ഷോര്‍ട്ട് ഫിലിം മുതല്‍ എന്റെ സുഹൃത്തായ ആളാണ് വിപിന്‍ ദാസ്. അദ്ദേഹത്തിന്റെ കൂടെ ഞാന്‍ ജയ ജയ ജയ ജയഹേ എന്ന സിനിമ ചെയ്തിരുന്നു. അതില്‍ എന്റേത് ചെറിയ വേഷമായിരുന്നു. പക്ഷെ ആ സിനിമയിലെ ഡബ്ബിങ്ങായിരുന്നു സത്യത്തില്‍ എന്റെ ഡബ്ബിങ്ങില്‍ മാറ്റം കൊണ്ടുവന്നത്.
മലര്‍വാടി ആര്‍ട്‌സ് ക്ലബ് സിനിമ ചെയ്യുമ്പോള്‍ നമ്മളെ പഠിപ്പിച്ചത് ‘ഉറക്കെ പറയണം, ഇമോഷന്‍ വേണം, ക്ലാരിറ്റി നന്നായിരിക്കണം’ എന്നായിരുന്നു. അന്ന് തിയേറ്റര്‍ ഇപ്പോള്‍ ഉള്ളത് പോലെ അറ്റ്‌മോസ് ഒന്നുമല്ലല്ലോ. അത്ര മികച്ച തിയേറ്ററുകളൊന്നും ഇല്ലാത്ത സമയമാണ്.
ഇപ്പോള്‍ സിനിമയൊക്കെ റിയലിസ്റ്റിക്കായി. ഇപ്പോള്‍ ശബ്ദമല്ല വേണ്ടത്. കുറച്ച് ക്ലാരിറ്റി കുറഞ്ഞാലും കുഴപ്പമില്ല. കാരണം റിയലിസ്റ്റിക്ക് ആയ സംസാരത്തില്‍ ക്ലാരിറ്റി കുറവാണ്. അതോടെ അത്രനാള്‍ പഠിച്ചതൊക്കെ ഇല്ലാതായി. ആ കാര്യത്തില്‍ വിപിന്‍ ദാസ് എന്ന സംവിധായകന്‍ എനിക്ക് തന്ന സഹായം വളരെ വലുതാണ്.
അയാള്‍ അടിപൊളിയായ ഒരു ഫിലിംമേക്കറാണ്. വാഴ എന്ന സിനിമ കണ്ടപ്പോള്‍ ഞാന്‍ വിപിനെ വിളിച്ചിരുന്നു. എങ്ങനെയാണ് ഇത്ര അപ്‌ഡേറ്റഡായി നില്‍ക്കുന്നതെന്ന് ചോദിച്ചു. അതിനുള്ള മറുപടിയും എനിക്ക് കിട്ടി. കാരണം ആ സിനിമ കണ്ടാല്‍ തന്നെ അറിയാം, അദ്ദേഹത്തിന് ചുറ്റും പിള്ളേരാണ്. അല്ലാതെ അയാള്‍ക്ക് ഇത്ര അപ്‌ഡേറ്റഡായി നില്‍ക്കാന്‍ ആവില്ലല്ലോ,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese Talks About Vipin Das