കെ.സി.എ പ്രസിഡന്റ് ബി. വിനോദ് രാജിവെച്ചു
സ്പോര്‍ട്സ് ഡെസ്ക്
Saturday, 17th February 2018, 3:52 pm
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ബി. വിനോദ് രാജിവെച്ചു. ഇടുക്കി ജില്ലാ അസോസിയേഷനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. വിനോദ് ഇടുക്കി ജില്ലാ അസോസിയേഷന് സെക്രട്ടറിയായിരുന്നു. പുതിയ പ്രസിഡന്റായി റോംഗ്ലിന്‍ ജോണിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
ഇടുക്കി ജില്ലാ അസോസിയേഷനില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ അസോസിയേഷനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.