കൊച്ചി: കവിയൂര്‍ കേസില്‍ പെണ്‍കുട്ടിയെ വി.ഐ.പികള്‍ പീഡിപ്പിച്ചതിന് തെളിവുകളില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയെ വി.ഐ.പികളുടെ അടുത്ത് കൊണ്ടുപോയെന്ന് അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.
നേരത്തെ കേസില്‍ അന്വേഷണം തുടരണമെന്ന തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ ഉത്തരവിട്ടിരുന്നു. ഇതിനെതിതരെ ഹൈക്കോടതിയെ സമീപിച്ച സി.ബി.ഐ കേസില്‍ അന്വേഷണം തുടരാനാവില്ലെന്നും തുടരന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവ് റദ്ദ് ചെയ്യണമെന്നും ഹൈക്കോടതിയെ അറിയിച്ചു.
ടി.പി നന്ദകുമാറിന്റെ പരാതിയിലായിരുന്നു നേരത്തെ തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ ഉത്തരവ്. കേസില്‍ പെണ്‍കുട്ടിയെ ലൈംഗീകമായി അതിക്രമിച്ചതായി പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിവുണ്ടെങ്കിലും വീടിന് പുറത്ത് നിന്നാരും പീഡിപ്പിച്ചെന്ന് തെളിയിക്കാനായിട്ടില്ലെന്ന് സി.ബി.ഐ പറഞ്ഞു.
സാധ്യമായിട്ടുള്ള എല്ലാ അന്വേഷണവും കേസില്‍ നടത്തിയിട്ടുണ്ടെന്നും ഇതുവരെ മൂന്ന് വട്ടം അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതെന്നും സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.
സാധ്യമായ എല്ലാ അന്വേഷണവും കേസില്‍ നടത്തിയിട്ടുണ്ട്. മൂന്ന് വട്ടം അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിവുണ്ട്.
കേസില്‍ പരാതിക്കാരനായ ടി.പി നന്ദകുമാര്‍ ഉന്നയിച്ചത് കളവുകളാണെന്നും കേസില്‍ പെണ്‍കുട്ടിയെ ലത നായര്‍ വി.െഎ.പികളുടെ അടുത്തു കൊണ്ടുപോയെന്നു കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഇതില്‍ ലതാ നായരെ ചെന്നൈ ഫോറന്‍സിക് ലാബില്‍ നുണ പരിശോധന നടത്തിയെന്നും സി.ബി.ഐ പറഞ്ഞു.
2004 സപ്തംബര്‍ 27നാണ് കവിയൂര്‍ ക്ഷേത്രത്തിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശികളായ ക്ഷേത്രപൂജാരി നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തത് മരണങ്ങള്‍ക്കു പിറകില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയതോടെ, അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.