Film News
നാളെയും വരുമോ ഖദീജ ബീഗം; കാതു വാക്കുല രണ്ട് കാതല്‍ പ്രമോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 28, 01:19 pm
Thursday, 28th April 2022, 6:49 pm

നയന്‍താര, സാമന്ത, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത കാതു വാക്കുല രണ്ടു കാതല്‍ ഏപ്രില്‍ 28 ന് റിലീസ് ചെയ്തിരിക്കുകയായിരുന്നു.

ചിത്രത്തെ പറ്റി മികച്ച അഭിപ്രായങ്ങളാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ചിത്രത്തിന്റെ പുതിയ പ്രമോ പുറത്ത് വിട്ടിരിക്കുകയാണ്. സാമന്ത അവതരിപ്പിച്ച ഖദീജയും വിജയ് സേതുപതിയുടെ റാംബോയുമാണ് ടീസറിലെത്തിയിരിക്കുന്നത്.

റിലീസിന്റെ തലേദിവസവും പുറത്ത് വിട്ട പ്രമോ ശ്രദ്ധ നേടിയിരുന്നു. കണ്‍മണി എന്ന കഥാപാത്രത്തെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സാമന്തയുടെ കാമുകന്റെ റോളില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തും ചിത്രത്തില്‍ എത്തുന്നുണ്ട്.

സാമന്തയുടെ പ്രകടനം മികച്ചതായിരുന്നു എന്ന് പല പ്രേക്ഷകരും അഭിപ്രായപ്പെട്ടു. ട്രയാംഗിള്‍ ലവ് സ്റ്റോറി പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു.

പ്രഭു, കലാ മാസ്റ്റര്‍, സീമ, റെഡിന്‍ കിങ്സ്ലി എന്നിവരാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങളിലെത്തുന്നത്. റൗഡി പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: kathu vakula randu kathal 3rd promo