ഭോപ്പാലില്‍ വെച്ച് നടക്കുന്ന ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുക്കാന്‍ എത്തുന്നതിന് മുന്നെ അഗ്നിഹോത്രി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം.
‘ഞാന്‍ ഭോപ്പാലിലാണ് വളര്‍ന്നത്, പക്ഷേ ഞാന്‍ ഭോപ്പാലിയല്ല. കാരണം ഭോപ്പാലിക്ക് വ്യത്യസ്തമായ അര്‍ത്ഥമുണ്ട്. നിങ്ങള്‍ക്ക് ഏത് ഭോപ്പാലിയോടും ചോദിക്കാം. ഞാന്‍ അത് നിങ്ങളോട് സ്വകാര്യമായി വിശദീകരിക്കാം. ആരെങ്കിലും ഭോപ്പാലിയാണെന്ന് പറഞ്ഞാല്‍, അവന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പൊതുവെ അര്‍ത്ഥമാക്കുന്നത്,” എന്നാ
ണ് അദ്ദേഹം പറഞ്ഞത്.
വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് എന്ന സിനിമയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടെയാണ് അദ്ദേഹം വീണ്ടും വിവാദത്തില്‍ അകപ്പെട്ടത്.
പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് കശ്മീര്‍ ഫയല്‍സ് പറയാന്‍ ശ്രമിച്ചിരിക്കുന്നത്.
എന്നാല്‍ സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.
Content Highlights: Kashmir Files director Vivek Agnihotri faces flak over ‘Bhopali means homosexual’ comment, Congress demands apology