ബെംഗളൂരു: ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം.
യെദിയൂരപ്പയുടെ നാടായ ശിക്കാരിപുരയിലെ ബി.ജെ.പി.പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ഏഴ് തവണയും ശിക്കാരിപുരയില്‍ നിന്നാണ് യെദിയൂരപ്പ ജയിച്ചിട്ടുള്ളത്. യെദിയൂരപ്പയുടെ തീരുമാനത്തിന് കാരണക്കാരായ ബി.ജെ.പി. നേതാക്കളെ പ്രവര്‍ത്തകര്‍ രൂക്ഷമായി വിമര്‍ശിച്ചു.
യെദിയൂരപ്പയ്ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് ബിസനസ്സുകാരും കടയുടമകളും തങ്ങളുടെ സ്ഥാപനങ്ങളും കടകളും അടച്ചു.
ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ്. യെദിയൂരപ്പ രാജിവെച്ചത്.
ഇത് നാലാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കാനാകാതെ യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്. 78 പിന്നിട്ട യെദിയൂരപ്പയെ മുന്‍നിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.