ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ഡി.കെ ശിവകുമാര്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നായിരുന്നു ‘റിവേഴ്‌സ് ഓപ്പറേഷന്‍’. പല കാലങ്ങളിലായി പല കാരണങ്ങളാല്‍ കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കളെ മടക്കി കൊണ്ടുവരിക എന്നതായിരുന്നു പദ്ധതി.
പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി 12 അംഗ സമിതിക്കും ഡി.കെ ശിവകുമാര്‍ രൂപം നല്‍കിയിരുന്നു. കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ അല്ലും വീരഭദ്രപ്പക്കാണ് സമിതിയുടെ ചുമതല.
സമിതിയുടെ പ്രവര്‍ത്തനം ആരംഭിച്ച് കുറച്ചു നാളുകള്‍ കഴിയുന്നതിന് മുമ്പേ 15ഓളം പഴയ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി വരാന്‍ സമ്മതിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാന തലം മുതല്‍ ബൂത്ത് തലം വരെ പ്രവര്‍ത്തിച്ചിരുന്ന പഴയ നേതാക്കളെ എല്ലാവരെയും നേരില്‍ കാണാനാണ് ശിവകുമാറും സമിതിയും നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
‘മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലുള്ള ചിലര്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള തല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുമ്പ് കോണ്‍ഗ്രസ് വിട്ട പല നേതാക്കളും തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അവര്‍ എന്നെ വന്ന് കണ്ടു. ഉന്നതാധികാര സമിതി ഇവരുടെ പേരുകള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കും, തുടര്‍ന്ന് ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് കൂട്ടായ തീരുമാനം എടുക്കുകയും ചെയ്യും’, ഡി.കെ നേരത്തെ പറഞ്ഞിരുന്നു.
കര്‍ണാടകയിലെ കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടിയാക്കി ഉയര്‍ത്താനാണ് തന്റെ ശ്രമമെന്ന് ഡി.കെ നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ പ്രത്യയ ശാസ്ത്രം മനസിലാക്കുകയും നേതൃത്വത്തെ അംഗീകരിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക