national news
അണികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധം: കര്‍ണാടക ബി.ജെ.പി എം.എല്‍.എ ആത്മഹത്യയ്ക്കു ശ്രമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 07, 06:18 am
Monday, 7th January 2019, 11:48 am

 

ബംഗളുരു: കര്‍ണ്ണാടക ബി.ജെ.പി എം.എല്‍.എ ഗുല്‍ഹത്തി ശേഖര്‍ ഞായറാഴ്ച്ച പൊലീസ് സ്റ്റേഷനു മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അണികളെ പൊലീസ് ദ്രോഹിക്കുന്നുവെന്നാരോപിച്ചാണ് ആത്മഹത്യ

ഹോസ്ദുര്‍ഗ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് ഗുല്‍ഹത്തി ശേഖര്‍. ഹോസ്ദുര്‍ഗ പൊലീസ് സ്റ്റേഷനുമുമ്പില്‍ അദ്ദേഹം സ്വയം തീകൊളുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ അപകടാവസ്ഥ തരണം ചെയ്തതായി പൊലീസ് പറഞ്ഞു.

Also read:“പൊലീസിനെ ആക്രമിക്കൂ, കൊല്ലൂ; ഒന്നും സംഭവിക്കില്ല”; ബി.ജെ.പി നേതാക്കള്‍ അണികളോട്

അനധികൃത മണല്‍ ഖനനം ആരോപിച്ച് പൊലീസ് അണികളെ ദ്രോഹിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തന്റെ അനുയായികള്‍ നിരപരാധികളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.