national news
അവര്‍ അമേരിക്കക്കാരാണെന്ന് തെളിയിച്ചൂ! ട്വിറ്റര്‍ അക്കൗണ്ട് കൈവിട്ടുപോയതിന് പിന്നാലെ കുറ്റപ്പെടുത്തലുമായി കങ്കണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 04, 09:14 am
Tuesday, 4th May 2021, 2:44 pm

മുംബൈ: ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്റര്‍ അമേരിക്കക്കാരാണെന്ന് തെളിയിച്ചിട്ടുണ്ട് എന്നാണ് കങ്കണ പ്രതികരിച്ചത്.

ഒരു വെളുത്ത വ്യക്തിക്ക് ഇരുനിറമുള്ള ഒരാളെ അടിമകളാക്കാന്‍ അര്‍ഹതയുണ്ടെന്നാണ് വിചാരമെന്നും നിങ്ങള്‍ എന്ത് ചിന്തിക്കണമെന്നും സംസാരിക്കണമെന്നും എന്തുചെയ്യണമെന്നും അവര്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ശബ്ദം ഉയര്‍ത്താന്‍ നിരവധി പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്, എന്റെ സ്വന്തം കലയായ സിനിമ ഉള്‍പ്പൈടെ കങ്കണ പറഞ്ഞു.

വിവാദപരമായ ട്വീറ്റിനെ തുടര്‍ന്നാണ് ട്വിറ്റര്‍ കങ്കണയുടെ അക്കൗണ്ട് സസ്‌പെന്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടന്ന ആക്രമണത്തെക്കുറിച്ചുള്ള ട്വീറ്റാണ് നടപടിക്ക് കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കങ്കണയുടെ അക്കൗണ്ട് സസ്‌പെന്റ് ചെയ്തതിന് പിന്നാലെ നിരവധിപേരാണ് കങ്കണയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. മീമുകള്‍ ഉപയോഗിച്ചുകൊണ്ടാണ് ഭൂരിഭാഗവും കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

കങ്കണയുടെ അക്കൗണ്ട് പൂട്ടിയതില്‍ നൃത്തം കളിക്കുന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് മുതല്‍ ഉള്ള ട്രോളും മീമുമാണ് ട്വിറ്ററില്‍. കങ്കണയുടെ അക്കൗണ്ട് എന്നന്നേക്കും പൂട്ടണേ എന്നാണ് ചിലര്‍ പറയുന്നത്.

വിവാദപരമായ ട്വീറ്റിനെ തുടര്‍ന്നാണ് ട്വിറ്റര്‍ കങ്കണയുടെ അക്കൗണ്ട് സസ്‌പെന്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണത്തെക്കുറിച്ചുള്ള ട്വീറ്റാണ് നടപടിക്ക് കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Kangana’s Response After Twitter Suspends the account