ബോളിവുഡില്‍ നടിമാരായ കങ്കണ റണൗത്തും തപ്‌സി പന്നുവും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. കങ്കണ തപ്‌സിയെ ബി ഗ്രേഡ് ആക്ട്രസ് എന്നു വിളിച്ചതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായത്. ഇതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ കങ്കണയുടെ പരാമര്‍ശം ചര്‍ച്ചയാവുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് കങ്കണയുടെയും തപ്‌സിയുടെയും ചിത്രങ്ങള്‍ നേടിയ ബോക്‌സ് ഓഫീസ് കലക്ഷന്‍ ചര്‍ച്ചയാവുന്നത്.
2019-20 ല്‍ ഇറങ്ങിയ കങ്കണയുടെ സിനിമകള്‍
2019 ജനുവരിയിലാണ് ‘മണികര്‍ണിക ദ ക്യൂന്‍ ഓഫ് ജാന്‍സി’റിലീസ് ചെയ്യുന്നത്. ആദ്യ ദിനത്തില്‍ 7.75 കോടി രൂപ ചിത്രം നേടി. ആകെ 92.19 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.
പിന്നീട് അതേ വര്‍ഷം ജൂലൈയില്‍ ഇറങ്ങിയ ‘ജഡ്ജ്‌മെന്റല്‍ ഹേ ക്യാ’4.5 കോടി രൂപയാണ് ആദ്യം നേടിയത്. റിലീസ് ചെയ്ത് ആദ്യ ആഴ്ച 19 കോടി രൂപ നേടിയ ചിത്രത്തിന്റെ ആകെ കലക്ഷന്‍ 26.85 കോടി രൂപയാണ്. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.
2020 ല്‍ ഇറങ്ങിയ കങ്കണ ചിത്രം പങ്ക ഇതിലും മോശമായ പ്രകടനമാണ് ബോക്‌സ് ഓഫീസില്‍ കാഴ്ച വെച്ചത്. ആദ്യ ദിനം 2.70 കോടി രൂപം നേടിയ ചിത്രം 21.36 കോടി രൂപയാണ് ആകെ നേടിയത്.
കങ്കണയുടെ മണികര്‍ണിക’ എത്തിയത് രണ്ട് വര്‍ഷത്തോളമുള്ള ഇടവേളയ്ക്ക് ശേഷമായിരുന്നു. ഇതിനു മുന്‍പ് 2017 ല്‍ ഇറങ്ങിയ സിമ്രാന്‍, രംഗൂണ്‍ എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ കൂപ്പു കുത്തി. സിമ്രാന്‍ ആകെ നേടിയത് 17.26 കോടി രൂപയാണ്. രംഗൂണ്‍ 20.68 കോടി രൂപയും. ഈ ചിത്രങ്ങളിലെ കങ്കണയുടെ പ്രകടനം മികച്ചതായിരുന്നെങ്കിലും വിജയം കൊയ്യാനായില്ല.
മണികര്‍ണിക്ക് മുമ്പ് കങ്കണയുടെ ഹിറ്റായ ചിത്രം 2015 ല്‍ ഇറങ്ങിയ തനു വെഡ്‌സ് മനു റിട്ടേണ്‍സ് ആണ്. സൂപ്പര്‍ ഹിറ്റായ ചിത്രം 150 കോടിയാണ് കലക്ഷന്‍ നേടിയത്.
തപ്‌സിയുടെ ചിത്രങ്ങള്‍
2020 ല്‍ ഇറങ്ങിയ തപ്‌സി ചിത്രം ധപ്പഡ് മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. എന്നാല്‍ ലോക്ഡൗണിനോടുപ്പിച്ചിറങ്ങിയ ചിത്രത്തിന് ആകെ നേടാനായത് 30.61 കോടി രൂപയാണ്.
2019 ല്‍ ഇറങ്ങിയ സാന്ദ് കീ ആഖ്, ഗെയിം ഓവര്‍, ബഡ്‌ല എന്നീ ചിത്രങ്ങളില്‍ ബഡ്‌ല മികച്ച വിജയം നേടി. 87.99 കോടി രൂപയാണ് ചിത്രം നേടിയത്. അതേ സമയം മറ്റു രണ്ടു സിനിമകളും ബോക്‌സ് ഓഫീസില്‍ വിജയം കണ്ടില്ല.
2018 ല്‍ ഇറങ്ങിയ മന്‍മറിസിയാന്‍ എന്ന ചിത്രവും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. എന്നാല്‍ ചിത്രം മികച്ച നിരൂപക പ്രശംസ നേടുകയും തപ്‌സിയുടെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ