നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് കമൽ. മമ്മൂട്ടി മോഹൻലാൽ തുടങ്ങി മലയാളത്തിലെ മികച്ച താരങ്ങളെ വെച്ച് കമൽ സിനിമ ചെയ്തിട്ടുണ്ട്. അതുപോലെ സൂപ്പർതാരങ്ങളെപ്പോലെ തന്നെ ഇന്ന് മലയാളത്തിലെ യുവ താരങ്ങളെ വെച്ചും അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ട്. ഷൈൻ ടോം ചാക്കോയെ നായകനാക്കി കൊണ്ട് കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വിവേകാനന്ദൻ വൈറലാണ്’.
സിനിമ എല്ലാ കാലത്തും പരീക്ഷണങ്ങളിലൂടെയാണ് കടന്നു പോയിട്ടുള്ളതെന്ന് കമൽ പറഞ്ഞു. ടിപ്പിക്കൽ നായികമാരുമായി ഇറങ്ങുന്ന ചിത്രങ്ങൾ ഓടണമെന്നില്ലെന്നും എന്നാൽ നായക സങ്കല്പത്തെ ഉടച്ചുവാർക്കുന്ന സിനിമകൾ വിജയിച്ചിട്ടുണ്ടെന്നും കമൽ പറയുന്നുണ്ട്. ‘വിവേകാനന്ദൻ വൈറലാണ് എന്ന സിനിമ ഇറങ്ങുമ്പോഴും അത്തരത്തിൽ കണ്ടു ശീലിച്ച നായക കഥാപാത്രങ്ങളെ ഉടച്ചു വാർക്കുന്ന ഒരു ചിത്രമായിരിക്കുമെന്നും അത് പ്രേക്ഷകർ സ്വീകരിക്കുമെന്നും കമൽ മലയാള മനോരമയോട് പറഞ്ഞു.
‘സിനിമ എല്ലാകാലത്തും പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയിരിക്കുന്നത്. ടിപ്പിക്കൽ നായികമാരുമായി ഇറങ്ങുന്ന ചിത്രങ്ങൾ എല്ലാം ഓടണമെന്നില്ല. മറിച്ച് നായക സങ്കല്പത്തെ ഉടച്ചുവാർക്കുന്ന സിനിമകൾ വിജയിച്ചിട്ടുമുണ്ട്. വിവേകാനന്ദൻ ഇറങ്ങുമ്പോഴും അത്തരത്തിൽ കണ്ടു ശീലിച്ച നായക കഥാപാത്രങ്ങളെ ഉടച്ചു വാർക്കുന്ന ഒരു ചിത്രം എന്ന രീതിയിൽ പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ,’ കമൽ പറഞ്ഞു.
നാല് വർഷം സിനിമയിൽ നിന്നും വിട്ടു നിന്നതിനെക്കുറിച്ചും കമൽ അഭിമുഖത്തിൽ സംസാരിച്ചു. പ്രണയ മീനുകളുടെ കടൽ താൻ പ്രതീക്ഷിച്ച രീതിയിൽ സ്വീകരിക്കപെടാതിരുന്നപ്പോൾ അടുത്ത ചിത്രം അല്പം കൂടി സമയമെടുത്ത് ചെയ്താൽ മതിയെന്ന് തീരുമാനിച്ചെന്നും കമൽ പറയുന്നുണ്ട്. മലയാള മനോരമയോട് പറഞ്ഞു.
‘ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന സമയത്താണ് ആമിയും പ്രണയ മീനുകളുടെ കടലും ചെയ്യുന്നത്. ആ സമയത്താണ് പ്രളയവും പിന്നാലെ കൊവിഡും വരുന്നത്. അതോടെ എല്ലാ മേഖലയിലും ഉണ്ടായ മാന്ദ്യം സിനിമയെയും ബാധിച്ചു. അക്കാദമി ചെയർമാൻ എന്ന നിലയിലുള്ള തിരക്കുകൾ കാരണം സിനിമയിൽ നിന്ന് അല്പം മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്. പിന്നെ പ്രണയ മീനുകൾ ഞാൻ പ്രതീക്ഷിച്ച രീതിയിൽ സ്വീകരിക്കപ്പെട്ടില്ല. അതോടെ അടുത്ത ചിത്രം അല്പം കൂടി സമയമെടുത്ത് ചെയ്താൽ മതിയെന്ന് തീരുമാനിച്ചു,’ കമൽ പറഞ്ഞു.
Content Highlight: Kamal about his new film vivekanthan viralan