നാസിക്ക്: കല്യാണ്‍ ജൂവലേഴ്‌സിന്റെ 147ാമത് ഷോറൂം മഹാരാഷ്ട്രയിലെ നാസിക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. കല്യാണ്‍ ജൂവലേഴ്‌സിന്റെ മഹാരാഷ്ട്രയിലെ പ്രാദേശിക ബ്രാന്‍ഡ് അംബാസിഡറായ പൂജ സാവന്ത് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു.
ന്യൂ പണ്ഡിറ്റ് കോളനിയിലെ ശരണ്‍പുര്‍ റോഡിലാണ് ഷോറൂം. കല്യാണ്‍ ജൂവലേഴ്‌സിന്റെ മഹാരാഷ്ട്രയിലെ ഒന്‍പതാമത്തേയും നാസിക്കിലെ ആദ്യത്തേയും ഷോറൂമാണിത്.
കല്യാണ്‍ ജൂവലേഴ്‌സുമായി വര്‍ഷങ്ങളുടെ ബന്ധമാണുള്ളതെന്നും നൂതനവും ജനപ്രീതിയാര്‍ജ്ജിച്ചതുമായ കല്യാണ്‍ ബ്രാന്‍ഡുമായുള്ള ബന്ധം ഏറെ സന്തോഷകരമായ അനുഭവമായിരുന്നുവെന്നും ഷോറൂമിന്റെ ഉദ്ഘാടനത്തിനുശേഷം പൂജ സാവന്ത് പറഞ്ഞു.
നാസിക്കിലെ ആദ്യത്തെ ഷോറൂം തുറക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതിനും ഉപയോക്താക്കളുടെയും സമൂഹത്തിന്റെയും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനുമായി ശുചിത്വപൂര്‍ണമായ അന്തരീക്ഷവും മികച്ച വ്യക്തിഗത ഷോപ്പിംഗ് സാഹചര്യവുമാണ് ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി കല്യാണ്‍ ജൂവലേഴ്‌സിന്റെ വീ കെയര്‍ കൊവിഡ് 19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ഏറ്റവും ഉയര്‍ന്ന സുരക്ഷയും മുന്‍കരുതല്‍ നടപടികളുമാണ് എല്ലാ ഷോറൂമുകളിലും ലഭ്യമാക്കിയിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് പരമാവധി മൂല്യം ഉറപ്പുനല്‍ക്കുന്നതിനായി ഡയമണ്ട് ആഭരണങ്ങള്‍ക്ക് 25 ശതമാനം ഇളവും സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25 ശതമാനം വരെ ഇളവും കല്യാണ്‍ ജൂവലേഴ്‌സ് നല്‍കുന്നുണ്ട്. പണിക്കൂലി ഗ്രാമിന് 199 രൂപ മുതലാണ് ആരംഭിക്കുന്നത്. അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 20 ശതമാനം വരെ ഇളവും നല്‍കും.
ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിന്റെ നിരക്കില്‍ സംരക്ഷണം നല്‍കുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ പ്രയോജനപ്പെടുത്താനാകും. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക.